06 December Tuesday

എംഡിഎംഎയുമായി 
യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
തോൽപ്പെട്ടി
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ എക്‌സൈസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊണ്ടോട്ടി മുതുവല്ലൂർ കുമ്മട്ടി വീട്ടിൽ കെ അബഷർ( 24), കണ്ണൂർ മാട്ടൂൽ ബി സി ഹൗസിൽ ബിഷർ ഷുഹൈബ് (22) എന്നിവരാണ്‌ തോൽപ്പെട്ടി ചെക്ക്‌പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 3.6 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്‌.  ഇവർ സഞ്ചരിച്ച കെഎൽ 84 8627 നമ്പർ ബുള്ളറ്റും കസ്‌റ്റഡിയിലെടുത്തു. വ്യാഴം രാത്രി  മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി ബി ബിൽജിത്തും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് ടീമും ചേർന്ന്‌ നടത്തിയ  പരിശോധനയിലായിരുന്നു അറസ്‌റ്റ്‌. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റുള്ളവർക്കായുള്ള  അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ എക്സൈസ് അധികൃതർ  അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top