08 December Thursday

വയനാട്‌ മെഡിക്കൽ കോളേജിനെതിരെയുള്ള നീക്കം ചെറുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
മാനന്തവാടി
മാനന്തവാടിയിൽ ആരംഭിച്ച വയനാട്‌ മെഡിക്കൽ കോളേജിനെതിരെയുള്ള നീക്കം ചെറുക്കുമെന്ന്‌ മാനന്തവാടി മർച്ചന്റ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയ സർക്കാർ തീരുമാനം ജനം ആഹ്ലാദത്തോടെയാണ്‌ സ്വീകരിച്ചത്‌. മെഡിക്കൽ കോളേജ്‌ പ്രവർത്തനം തുടങ്ങിയ  അവസരത്തിൽ ഇത് അട്ടിമറിക്കാനുള്ള തൽപ്പരകക്ഷികളുടെ നീക്കം ദുരൂഹമാണ്‌. 
മെഡിക്കൽ കോളേജിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കായി സമാന ചിന്താഗതിക്കാരായവരുടെ  യോഗം ചേരും.  മാനന്തവാടി–-മൈസൂരു പാതയിൽ ബാവലി മുതൽ ബെള്ളവരെ റോഡ് തകർന്നിട്ട് മാസങ്ങളായി. റോഡ്‌ യോഗ്യമാക്കാൻ കർണാടക സർക്കാരിൽ സമ്മർദം ചെലുത്താനാനുള്ള നടപടി സ്വീകരിക്കും. 118 വർഷം പഴക്കമുള്ള മാനന്തവാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കെട്ടിടം മ്യൂസിയമാക്കുകയും റവന്യു വകുപ്പിന്റെ കൈവശമുള്ള 11 ഏക്കർ ബൊട്ടാണിക്കൽ ഗാർഡനാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.  
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ ഉസ്മാൻ,  ജനറൽ സെക്രട്ടറി പി വി മഹേഷ്, ട്രഷറർ എൻ പി ഷിബി,  സി കെ സുജിത്, കെ എക്‌സ് ജോർജ്, എം കെ ഷിഹാബുദ്ദീൻ, ഇ എ നാസിർ, ജോൺസൺ ജോൺ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top