20 October Tuesday

കൊലപാതകശ്രമം: യുഎൻഎ ജില്ലാ കോ–-ഓർഡിനേറ്റർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020
 കൽപ്പറ്റ
യുവാവിനെ അക്രമിച്ച കേസിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) ജില്ലാ കോ -ഓർഡിനേറ്റർ ജാനേഷ്‌ അറസ്‌റ്റിൽ. ‌സഹപ്രവർത്തകയായ നഴ്സിന്റെ സഹോദര പുത്രനെ കത്തികൊണ്ട്‌ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ്‌  ഇയാളെ ബത്തേരി പൊലിസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 
 ബത്തേരി എംഇഎസ്‌  ആശുപത്രിയിലെ നഴ്സും കേരള നഴ്‌സസ്‌ യൂനിയൻ  (സിഐടിയു) ജില്ല കമ്മിറ്റി അംഗവുമായ  ഷിജിയുടെ സഹോദര പുത്രനെയാണ്‌ ഇയാൾ അക്രമിച്ചത്‌.  ബുധനാഴ്‌ച രാവിലെയായിരുന്നു അക്രമം.  സംഭവത്തിൽ കേരള നഴ്സസ് യൂണിയൻ സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു. ആശുപത്രിയിൽ നിരന്തരം സഹപ്രവർത്തകർ ആയ നഴ്സുമാരെ പരിഹസിക്കുകയും അവരുടെ അർഹിച്ച ആനുകൂല്യങ്ങൾ നേടിയെടുക്കുന്നത്‌ തടയിടുന്നതിനെതിരെയും ഇയാൾക്കെതിരെ ആശുപത്രി മാനേജ്മെന്റിന് പരാതി നൽകിയിട്ടും നടപടയുണ്ടായില്ലെന്ന്‌ നഴ്സസ് യൂണിയൻനേതാക്കൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top