09 October Wednesday

യൂണിഫോമും റെഡി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

കണിയാമ്പറ്റ എസ്‌എം ലേഡീസ്‌ ടൈലറിങ് ആൻഡ്‌ ഗാർമെന്റ്‌സിൽ വിദ്യാർഥികൾക്കുള്ള യൂണിഫോം തയ്ക്കുന്ന തൊഴിലാളികൾ

മേപ്പാടി
തിങ്കളാഴ്‌ച മേപ്പാടിയിലെ സ്‌കൂളുകളിലേക്ക്‌ വിദ്യാർഥികൾ എത്തുമ്പോൾ യൂണിഫോമും റെഡി. 700 ജോടി യൂണിഫോമാണ്‌  മുണ്ടക്കൈയിലേയും വെള്ളാർമലയിലേയും കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ളത്‌. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന്‌ നൽകിയ   തുണി തയ്യൽ തൊഴിലാളികൾ സൗജന്യമായി തയ്‌ച്ചുനൽകി. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറിവരെയുള്ള വിദ്യാർഥികളിൽ യൂണിഫോം നഷ്ടപ്പെട്ടവർക്ക്‌ രണ്ട്‌ ജോടിവീതം യൂണിഫോമാണ്‌ നൽകുന്നത്‌. ഒന്നുമുതൽ നാലുവരെ ക്ലാസുകാർക്ക്‌ ഇതിന്‌ പുറമേ  സൗജന്യ കൈത്തറി യൂണിഫോമും സർക്കാർ നൽകും.  കണിയാമ്പറ്റ എസ്‌എം ലേഡീസ്‌ ടൈലറിങ് ആൻഡ്‌ ഗാർമെന്റ്‌സ്‌  460 പെൺകുട്ടികൾക്കും കൽപ്പറ്റ റോയൽ ഗാർമെന്റ്‌സ്‌ നൂറ്‌ ആൺകുട്ടികൾക്കുമുള്ള  യൂണിഫോം തുന്നിനൽകി. അവശേഷിക്കുന്നവ വൈത്തിരി താലൂക്കിലെ മറ്റുസസ്ഥാപനങ്ങളും തയിച്ചുനൽകി. എകെടിഎ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. തിങ്കളാഴ്‌ച പ്രവേശനോത്സവത്തിൽ  മന്ത്രി എ കെ ശശീന്ദ്രൻ യൂണിഫോം വിതരണോദ്‌ഘാടനം നിർവഹിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top