04 August Tuesday
കൺസ്യൂമർ ഫെഡ്‌ മൊബൈൽത്രിവേണി

ഇന്ന്‌ മുതൽ വീട്ടുപടിക്കലെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
മാനന്തവാടി  
 ശനിയാഴ്‌ച മുതൽ കണ്ടയിൻമെന്റ്‌ സോണുകളിൽ  അവശ്യവസ്‌തുക്കളുമായി        കൺസ്യൂമർഫെഡിന്റെ  സഞ്ചരിക്കുന്ന ത്രിവേണികളെത്തും.  പൊതു വിപണിയെക്കാൾ  വിലക്കുറവിൽ ഗുണനില വാരമുള്ള സാധനങ്ങൾ കോവിഡ് കാലത്ത്  വീട്ടുപടിക്കലെത്തിച്ച് പ്രതിസന്ധി  തരണം ചെയ്യാൻ  ആളുകളെ സഹായിക്കുകയാണ്‌  കൺസ്യൂമർഫെഡിന്റെ ലക്ഷ്യം. ഭക്ഷ്യക്ഷാമം നേരിടുന്ന ഗ്രാമീണ പ്രദേശങ്ങളിലും ,കോളനികൾ കേന്ദ്രീകരിച്ചും സഞ്ചരിക്കുന്ന ത്രിവേണികൾ പ്രവർത്തിക്കും.  
     കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന്‌ എത്തുന്ന 2  എണ്ണം  ഉൾപ്പെടെ 3  ത്രിവേണികളാണ്‌ അവശ്യസാധനങ്ങളുമായി  സഞ്ചരിക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാനന്തവാടിയിൽ  ഒ  ആർ കേളു എംഎൽഎ   സഞ്ചരിക്കുന്ന  ത്രിവേണികൾ ഫ്ലാഗ് ഓഫ് ചെയ്യും.   
     കലക്ട്രേറ്റിൽ   മന്ത്രി ടി പി  രാമകൃഷ്ണന്റെ  അധ്യക്ഷതയിൽ  ചേർന്ന കോവിഡ് പ്രതിരോധ അവലോകന യോഗത്തിന്റെ  നിർദേശം പരിഗണിച്ചാണ് കൺ സ്യൂമർഫെഡ് ജില്ലയിലേക്ക് താല്കാലികമായി മൊബൈൽ ത്രിവേണികൾ എത്തിക്കുന്നത്. 
         സന്നദ്ധ  പ്രവർത്തകർ വീടുകളിലെത്തി അവശ്യസാധനങ്ങൾ  ചോദിച്ചറിയും. തുടർന്ന്‌ ഇവരുടെ  സഹായത്തോടെ ഉപഭോക്താക്കളുടെ വീടുകളിൽ   സാധനങ്ങൾ എത്തിക്കും.   ഇത്തരം സ്ഥലങ്ങളി ൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിയന്ത്രണ വിധേയമായി സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിട്ടുണ്ട്. 
          കുട്ടികൾക്ക് പ ഠനോപകരണങ്ങളും ഇതോടൊപ്പം  കൺസ്യൂമർഫെഡ് വീട്ടിലെത്തിച്ച് നൽകും.  ത്രി വേണി നോട്ട് ബുക്ക് ,പേന, പെൻസിൽ  ഉൾപ്പെടെ വേണ്ടതെല്ലാം ജീവനക്കാർ നേരിട്ട്  കുറഞ്ഞവിലയിൽ വീടുകളിലെത്തിക്കും. സഞ്ചരിക്കുന്ന ത്രിവേണി കൾ  ഇനി ആവശ്യക്കാരെത്തേടി  നിരത്തിലുമുണ്ടാകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top