24 September Thursday

ആശ്വാസമേകി വായ്‌പാ വിതരണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കുടുംബശ്രീ വായ്‌പാ വിതരണം തിരുനെല്ലി പഞ്ചായത്തിൽ പ്രസിഡന്റ്‌ ജി മായാദേവി നിർവഹിക്കുന്നു

ലോക്ക്‌ ഡൗൺ കാലത്ത്‌ സാമ്പത്തിക മേഖലയെ ചലിപ്പിക്കുന്നതിൽ നിർണായകമായി മാറിയത്‌ കുടുംബശ്രീയുടെ വായ്‌പ വിതരണം.  കോവിഡ്‌ കാലത്ത്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായ ഹസ്‌തം വായ്‌പാ പദ്ധതിയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾവഴി
ജില്ലയിൽ വിതരണം ചെയ്‌തത്‌ 59 കോടി രൂപ. ഏഴായിരം അയൽക്കൂട്ടങ്ങൾ വഴി 75000 കുടുംബങ്ങളിൽ വായ്‌പ എത്തി. ഏഴായിരം മുതൽ 20,000 രൂപ വരെ  തുക ലഭിച്ചവരുണ്ട്‌. 800 അയൽക്കൂട്ടങ്ങൾ വഴി നാലരക്കോടിയിലധികം രൂപ ട്രൈബൽ വിഭാഗത്തിന്‌ വായ്‌പ നൽകി. തിരിച്ചടവിന്‌ 36 മാസത്തെ കാലാവധിയുണ്ട്. ഒമ്പത്‌ ശതമാനം പലിശ‌ക്കാണ്‌ ബാങ്കുകൾ വായ്‌പ അനുവദിച്ചത്‌.  പലിശ സർക്കാർ കുടുംബശ്രീവഴി അയൽക്കൂട്ടങ്ങൾക്ക്‌ നൽകും. ഫലത്തിൽ  അംഗങ്ങൾക്ക്‌ പലിശരഹിതമായാണ്‌  വായ്‌പ ലഭിക്കുന്നത്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top