19 September Saturday
ഇന്നലെ ജില്ലയിൽ 124

വാളാട്‌ 192; കുതിച്ചുയർന്ന്‌ വ്യാപനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 കൽപ്പറ്റ

ജില്ലയിൽ രോഗവ്യാപനം അതിരൂക്ഷം. ഞായറാഴ്‌ച 124 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. എല്ലാവരും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധിതരായത്‌.  കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി.  രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പാണ്‌. ഇതുവരെ ഒരുദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധ 53 ആയിരുന്നു. ഇതാണ്‌‌ വെള്ളിയാഴ്‌ച 124ലേക്ക്‌ ഉയർന്നത്‌. പ്രോട്ടോക്കോൾ പാലിക്കാതെ നടത്തിയ‌ വിവാഹ, മരണാനന്തര ചടങ്ങുകളിലൂടെ കോവിഡ്‌ സമൂഹ വ്യാപനമായി മാറിയ വാളാട്ടെ സാഹചര്യം ഗുരതരമാകുകയാണ്‌. വെള്ളിയാഴ്‌ച 124 രോഗികളിൽ 101 പേരും വാളാട്‌ സ്വദേശികളാണ്‌. ഇതോടെ ഈ പ്രദേശത്തെ മാത്രം രോഗികളുടെ എണ്ണം 192 ആയി. ‌
മൂളിത്തോട്-–-2, കെല്ലൂർ---–--8, പയ്യമ്പള്ളി--–--3, കോട്ടത്തറ–--1, പനമരം–--1, ഏച്ചോം–--2, ആലാറ്റിൽ –-1, നല്ലൂർനാട്–--2, കുഞ്ഞോത്ത്‌ ഒരാൾക്കും  വയനാട്ടിലുള്ള തൃശൂർ ജില്ലക്കാരായ രണ്ടുപേരും വെള്ളിയാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചു. 19 പേർ രോഗ മുക്തരായി. ഇതോടെ രോഗമുക്തർ  313 ആയി. 300 പേർ ചികിത്സയിലുള്ളത്.  292 പേർ ജില്ലയിലും ഏഴുപേർ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രയിലും ഒരാൾ എറണാകുളത്തുമാണ്‌ ചികിത്സയിലുള്ളത്‌. 
19 പേരാണ്‌ വെള്ളിയാഴ്‌ച രോഗമുക്തരായത്‌.  എടവകയിലെ നാലുപേർ,  തൊണ്ടർനാട് മൂന്ന്‌ പേർ,  കണിയാമ്പറ്റ,  മൂപ്പൈനാട്‌,  അമ്പലവയൽ,  പൊഴുതന എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും  ചെതലയം,  പുൽപ്പള്ളി, പേര്യ, തരുവണ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ്‌ രോഗമുക്തരായത്‌.  249 പേർ പുതുതായി നിരീക്ഷണത്തിൽ കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച 249 പേർ നിരീക്ഷണത്തിലായി. 92 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 2753 പേരാണ്‌‌ ആകെ നിരീക്ഷണത്തിലുള്ളത്‌. ഇതിൽ 309 പേർ ആശുപത്രികളിലാണ്‌.   വെള്ളിയാഴ്‌ച 1437 പേരുടെ സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു.  ഇതുവരെ  അയച്ച 20,229 സാമ്പിളുകളിൽ 19,054 ഫലം ലഭിച്ചു.  18,384 നെഗറ്റീവും 624 പോസിറ്റീവുമാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top