11 August Tuesday

അതിജീവനത്തിന്റെ കൈയൊപ്പായി വെള്ളാർമല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 കൽപ്പറ്റ

വെള്ളാർമല ജിവിഎച്ച്‌എസ്‌എസിന്റെ നൂറുമേനിയിൽ അതിജീവനത്തിന്റെ കൈയ്യൊപ്പ്‌.  പുത്തുമല ദുരന്തത്തിന്റെ നോവുകളോട്‌ പൊരുതിയാണ്‌ വിദ്യാലയം മികച്ച വിജയം നേടിയത്‌.  ഉരുൾപ്പൊട്ടലിൽ സർവവും നഷ്ടപ്പെട്ടവരുടെ മക്കളുൾപ്പെടെയുള്ളവരാണ്‌ വെള്ളാർമലയിൽനിന്നും വെന്നിക്കൊടി പാറിച്ചത്‌. ദുരിതബാധിതരായ വിദ്യാർഥികൾ തൊട്ടടുത്ത ഈ വിദ്യാലയത്തിലാണ്‌ പഠിച്ചത്‌‌. പുത്തുമലക്കാരുടെ ദുരിതാശ്വാസ ക്യാമ്പും ഏറെ നാൾ ഇവിടെയായിരുന്നു. പ്രളയശേഷം ജില്ലയിലെ മറ്റ്‌ സ്‌കൂളുകളിലെല്ലാം ക്ലാസ്‌ ആരംഭിച്ചപ്പോൾ വെള്ളാർമലയിൽ  തുടങ്ങാനായില്ല. ക്യാമ്പ്‌ അവസാനിപ്പിച്ച്‌ വൈകിയാണ്‌ പത്താംക്ലാസ്‌ പഠനം ആരംഭിച്ചത്‌‌. മറ്റുപ്രദേശങ്ങളിലുള്ള വിദ്യാർഥികളും ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. മഹാപ്രളയത്തിലെ പ്രതിസന്ധികളെ കഠിനാധ്വാനത്തിലൂടെ മറികടന്നാണ്‌ വെള്ളാർമല എസ്‌എസ്‌എൽസി പരീക്ഷയിൽ നൂറ്‌ മാർക്ക്‌ നേടിയത്‌.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top