14 August Friday

ഇന്ന‌് തുറക്കും ഈ ശൗചാലയം ഹൈടെക്കാ...

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
ബത്തേരി
നഗരസഭ ബത്തേരി പഴയ ബസ‌് സ‌്റ്റാൻഡിൽ നിർമിച്ച പൊതു ശൗചാലയം ബുധനാഴ‌്ച രാവിലെ 10ന‌് നഗരസഭ ചെയർമാൻ ടി എൽ സാബു ഉദ‌്ഘാടനം ചെയ്യും. നഗരസഭയുടെ തനത‌് ഫണ്ടിൽ നിന്നും 11.40 ലക്ഷവും സ്വഛ്‌ഭാരത‌് മിഷനിൽ നിന്നുള്ള 13 ലക്ഷവും ഉപയോഗിച്ചാണ‌് 1400 ചതുരശ്ര അടി വിസ്‌തൃതിയുള്ള ഇരുനില ശൗചാലയം  നിർമിച്ചത‌്. 22 ശുചിമുറികളും കക്കൂസും കുളിമുറിയും ഡ്രസിങ‌് മുറിയും കൈയും മുഖവും കഴുകുന്നതിനുള്ള സൗകര്യവും ലഗേജ‌് സൂഷിക്കാനുള്ള മുറികളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട‌്. താഴത്തെ നിലയിൽ ഒമ്പത‌് ശുചിമുറികൾ സ‌്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുകളിലെ നിലയിൽ 13 യൂണിറ്റുകൾ പുരുഷന്മാർക്കായുമാണ‌് ഒരുക്കിയത‌്. എട്ട‌് ലക്ഷം ചെലവിൽ 12,000 ലിറ്ററിന്റെ ജലസംഭരണിയും സ്ഥാപിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top