15 July Wednesday

പി ടി സുഗതൻ ഇനി വായനക്കാരുടെ മാഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

പി ടി സുഗതൻ

മാനന്തവാടി 
അധ്യാപകജീവിതത്തിൽനിന്നും വിരമിച്ച പി ടി സുഗതൻ ഇനി ഗ്രന്ഥശാല സംഘത്തിന്റെ നേതൃനിരയിൽ. മാനന്തവാടി താലൂക്ക്‌ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി തിങ്കളാഴ്‌ച ചുമതലയേൽക്കും. 34 വർത്തെ അധ്യാപകവൃത്തിയിൽനിന്നും കഴിഞ്ഞ ഏപ്രിൽ 30നാണ്‌ വിരമിച്ചത്‌. 14 വർഷം വിവിധ സ്‌കൂളുകളിൽ പ്രധാനാധ്യാപകനായിരുന്നു. മാനന്തവാടി ജിയുപി സ്‌കൂൾ പ്രധാനാധ്യാപകനായാണ്‌ വിരമിച്ചത്‌. 2007–-2012 കാലഘട്ടത്തിൽ മാനന്തവാടി ബിപിഒയും ആയിരുന്നു.  പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ മുൻനിരയിൽ പ്രവർത്തിച്ചവരിലൊരാളായിരുന്നു. അധ്യാപക സംഘടനാ പ്രവർത്തനത്തിലും സജീവമായിരുന്നു. കെഎസ്‌ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി, വൈസ്‌പ്രസിഡന്റ്‌ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്‌. 
പരന്നവായനയും ഉയർന്ന ചിന്താശേഷിയുമുള്ള സുഗതൻ  സാംസ്‌കാരിക സദസുകളിലെ പ്രഭാഷകനുമാണ്‌. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലാ പ്രസിഡന്റ്‌ പദവിയും വഹിച്ചിട്ടുണ്ട്‌. നിലവിൽ സാഹിത്യ സംഘത്തിന്റെ സംസ്ഥാന കൗൺസിൽ മെമ്പറാണ്‌.  ഗ്രന്ഥശാല പ്രസ്ഥാനവുമായി നീണ്ടവർഷങ്ങളുടെ ബന്ധമാണുള്ളത്‌. മൊതക്കര പ്രതിഭാ ഗ്രന്ഥാലയത്തിന്റെ സെക്രട്ടറിയായും പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്‌. കഴിഞ്ഞ അഞ്ചുവർഷം താലൂക്ക്‌ ലൈബ്രറി കൗൺസിലിന്റെ വൈസ്‌ പ്രസിഡന്റായിരുന്നു. ഈ അനുഭവങ്ങളും അറിവും കൈമുതലാക്കിയാണ്‌ പ്രസിഡന്റായി ചുമതയേൽക്കുന്നത്‌. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top