15 July Wednesday

രക്തം നൽകി കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

കെജിഒഎ രക്തദാന ക്യാമ്പ്‌ രക്തം നൽകി സംസ്ഥാന സെക്രട്ടറിയറ്റംഗം ഇ കെ ബിജുജൻ ഉദ്‌ഘാടനം ചെയ്യുന്നു

മാനന്തവാടി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മാനന്തവാടിയിൽ രക്തദാന ക്യാമ്പ് നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ കെ ബിജുജൻ രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 
ജില്ലാ സെക്രട്ടറി എ ടി ഷൺമുഖൻ ചടങ്ങിൽ അധ്യക്ഷനായി. പി ബി ഭാനുമോൻ സ്വാഗതവും ഡോ. കെ എസ് സുനിൽ നന്ദിയും പറഞ്ഞു. എം സജീർ, ടി കെ സുരേഷ്, ജാഫർ ബീരാളി തക്കാവിൽ, ടി അബ്ദുൾ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top