02 July Thursday

ചികിത്സയിൽ 9 പേർ 3‌ പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

 

കൽപ്പറ്റ
ജില്ലയിൽ മൂന്ന്‌ പേർക്ക് കൂടി കോവിഡ്. ഒരാൾ വിദേശത്തുനിന്നും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്‌. ചെന്നൈയിൽനിന്നെത്തിയ  പുൽപ്പള്ളിയിലെ യുവാവ്‌(19), കുവൈറ്റിൽനിന്നും എത്തിയ ബത്തേരി സ്വദേശിയായ യുവതി (35), കർണാടകയിലെ  നഞ്ചങ്കോട്‌ പോയി വന്ന മുട്ടിൽ സ്വദേശി(42) എന്നിവർക്കാണ്‌ ഞായറാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. മൂവരും കോവിഡ്‌ ആശുപത്രിയായ മാനന്തവാടിയിലെ ജില്ലാ ആശുപത്രയിൽ ചികിത്സയിലാണ്‌. യുവാവും യുവതിയും സർക്കാർ ക്വാറന്റൈയിൻ കേന്ദ്രത്തിലായിരുന്നു. മുട്ടിൽ സ്വദേശിയെ നേരത്തേ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്‌. യുവതി കഴിഞ്ഞ 26നാണ്‌‌ വിദേശത്തുനിന്നും എത്തിയത്‌‌. പുൽപ്പള്ളിയിലെ യുവാവ്‌ 19നാണ്‌ ചെന്നൈയിൽ നിന്നെത്തിയത്‌.
കോവിഡ്‌  ബാധിച്ച്‌  ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പതായി.  ജില്ലയിൽ കോവിഡ്‌ ബാധിതരുടെ ആകെ എണ്ണം മുപ്പത്തിരണ്ടായി. കൽപ്പറ്റയിൽ നേരത്തേ താമസിച്ചിരുന്ന അമ്പത്തിമൂന്നുകാരി രോഗം ബാധിച്ച്‌  കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  മരിച്ചിരുന്നു. ഇവരും മാനന്തവാടി പൊലീസ്‌ സ്‌റ്റേഷനിലെ ഇതര ജില്ലക്കാരായ രണ്ട്‌ പൊലീസുകാരുമുൾപ്പെടെയാണ്‌ രോഗബാധിതർ മുപ്പത്തിരണ്ടായത്‌. 
ഞായറാഴ്‌ച  167പേർ  നിരീക്ഷണത്തിലായി. ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3681 ആണ്‌. 
ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1823  സാമ്പിളുകളിൽ 1561  ഫലം ലഭിച്ചതിൽ 1534 നെഗറ്റീവാണ്‌.  257 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്‌. സമൂഹ വ്യാപന പരിശോധനക്കായി എടുത്ത 1915 സാമ്പിളുകളിൽ ഫലം ലഭിച്ച 1722ൽ 1720 നെഗറ്റീവാണ്‌. രണ്ട്‌ കേസുകൾ പോസിറ്റിവായി. അതിർത്തി ചെക്ക്  പോസ്റ്റുകളിൽ 1830 വാഹനങ്ങളിലായി എത്തിയ 3873 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കി. ആർക്കും രോഗലക്ഷണങ്ങൾ ഇല്ല.
കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1871 പേരെ  ജില്ലാ കൊറോണ കൺട്രോൾ റൂമിൽനിന്ന് വിളിച്ച്‌  ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. മാനസിക പിന്തുണയും ആവശ്യമായ സേവനങ്ങളും മരുന്നുകളും ഉറപ്പാക്കി.  ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 204 പേർക്ക് ഞായറാഴ്‌ച കൗൺസലിങ് നൽകി.

 

പ്രധാന വാർത്തകൾ
 Top