പുൽപ്പള്ളി
പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയിലും പദ്ധതി നിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുന്നതിലും പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് കേണിച്ചിറ ടൗണിൽ പ്രകടനം നടത്തി.
സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും 2022--–-23 വർഷത്തെ പദ്ധതികൾ പലതും നടപ്പാക്കുകയോ ടെൻഡർ നടപടി പൂർത്തീകരിക്കുകയോ ചെയ്തിട്ടില്ല. ഭരണസമിതി നേതൃത്വത്തിന്റെ പിടിപ്പുകേടിനാൽ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ ഫണ്ട് ലാപ്സായി. റോഡുപണികൾ പലതും നടത്തിയിട്ടില്ല. മാലിന്യസംസ്‌കരണവും ഫലപ്രദമല്ലെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
പ്രകടനത്തിന് രുഗ്മിണി സുബ്രഹ്മണ്യൻ, എ എം പ്രസാദ്, ഷിജി ഷിബു, കെ ഐ റിയാസ്, ശ്രീകല തുടങ്ങിയവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..