വാഴവറ്റ
പെട്രോൾ ഡീസൽ വില വർധനവിനെതിരെ ഗോളടിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. വാഴവറ്റ മേഖല കമ്മിറ്റിയാണ് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ച് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ വിജയിക്ക് പെട്രോൾ സമ്മാനമായി നൽകിയത്. ഒന്നാം സ്ഥാനക്കാരന് മൂന്ന് ലിറ്റർ പെട്രോളും രണ്ടാം സ്ഥാനക്കാരന് ഒരു ലിറ്റർ പെട്രോളുമാണ് നൽകിയത്. ഒന്നാം സ്ഥാനത്തിന് രഞ്ജിത്തും രണ്ടാം സ്ഥാനത്തിന് രതീഷും അർഹനായി. മത്സരം ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് പ്രസിഡൻ്റ് അർജുൻ ഗോപാൽ ഉദ്ഘാടനം ചെയ്തു. വാഴവറ്റ മേഖലാ സെക്രട്ടറി മുഹമ്മദ് ഷജീദ് സമ്മാനം വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..