കാട്ടിക്കുളം
ജില്ലയിലെ പരമ്പരാഗത കാർഷിക-, ഭക്ഷ്യ വൈവിധ്യങ്ങളുടെ മേളയായ തിരുനെല്ലി വിത്തുത്സവം പത്തുമുതൽ പന്ത്രണ്ടുവരെ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. വിത്തുത്സവത്തിന്റെ നടത്തിപ്പിനായി തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ ചെയർമാനായും തിരുനെല്ലി കർഷക ഉൽപ്പാദകസംഘം സിഇഒ രാജേഷ് കൃഷ്ണൻ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു.
പതിമൂന്നോളം പവിലിയനുകളായി നെല്ല്, ചെറുധാന്യങ്ങൾ, കിഴങ്ങ് വിളകൾ, കുരുമുളക്, കാപ്പി, വാഴ, പച്ചക്കറി എന്നിവയുടെ വൈവിധ്യമാർന്ന നാടൻ വിത്തുകളുടെ പ്രദർശനവും വിപണനവും നടക്കും. നാടൻ ഭക്ഷ്യവിഭവങ്ങളുടെ മേളയും കലാ സാംസ്കാരിക പരിപാടികളും വടംവലിയും ഉണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..