18 September Wednesday

വീട്ടുകിണറ്റില്‍ അപൂർവയിനം മത്സ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

വീട്ടുകിണറ്റില്‍ നിന്ന്‌ കണ്ടെത്തിയ അപൂർവയിനം മത്സ്യം

നെന്മണിക്കര
വീട്ടുകിണറ്റിൽ നിന്ന്‌ അപൂർവയിനം മത്സ്യത്തെ കണ്ടെത്തി. ചെറുവാൾ അയ്യഞ്ചിറ ഷാജിയുടെ കിണറ്റിൽ നിന്നാണ്  ഹോറഗ്ലാനസ് വർഗത്തിൽപ്പെട്ട ഇന്ത്യൻ ബ്ലൈന്റ് ക്യാറ്റ് ഫിഷ് എന്ന അപൂർവയിനം മത്സ്യത്തെ ലഭിച്ചത്.  വെള്ളം പമ്പ് ചെയ്തപ്പോൾ പൈപ്പിലൂടെ മത്സ്യം പുറത്തെത്തി. മീനിന്റെ അഴകിൽ ഷാജിക്കും കുടുംബത്തിനും കൗതുകം തോന്നിയതോടെ നാട്ടുകാരും സ്ഥലത്തെത്തി.   കൊച്ചിയിലെ നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്‌സസ് അധികൃതരെ വിവരമറിയിച്ചു. മത്സ്യം ഹോറഗ്ലാനസ് വർഗത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. ഇത്തരത്തിൽ അഞ്ചോളം മത്സ്യങ്ങളെ മാത്രമാണ് ഇതുവരെ സംസ്ഥാനത്ത്‌  കണ്ടെത്തിയിട്ടുള്ളത്. കൂടുതൽ പഠനത്തിനായി മത്സ്യത്തെ നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്‌സസ് അധികൃതർക്ക് കൈമാറി.
പ്രധാന വാർത്തകൾ
 Top