19 September Thursday

ഗീ-ത ഗോ-പിയെ അധി-ക്ഷേപി-ച്ച കേസിൽ 11- പ്രതി-കൾ-

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
ചേർപ്പ്‌
ഗീത ഗോപി എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ച കേസിലെ പ്രതികളായ യൂത്ത്- കോൺഗ്രസ്- പ്രവർത്തകർ ഒളിവിൽ. 11 പേർക്കെതിരെയാണ് പട്ടികജാതി–-വർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ്- കേസെടുത്തിരിക്കുന്നത്-. 
 കൂടുതൽ തെളിവെടുപ്പുകൾക്കു ശേഷം എത്രയും പെട്ടെന്ന് അറസ്റ്റ്- ഉണ്ടാകുമെന്ന് കേസ്- അന്വേഷിക്കുന്ന ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ്- വർഗീസ്- പറഞ്ഞു. 
കഴിഞ്ഞ ശനിയാഴ്-ചയാണ് എംഎൽഎയെ അവഹേളിച്ചത്‌. സമയബന്ധിതമായി റോഡ്- നിർമാണം പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയ്-ക്കെതിരെ ചേർപ്പ്- പൊതുമരാമത്ത്‌ ഓഫീസിന്‌ മുന്നിൽ കുത്തിയിരിപ്പ്- സമരം നടത്തിയ ഗീത ഗോപി സമരം അവസാനിപ്പിച്ച്- പോയശേഷം ചേർപ്പ്- പഞ്ചായത്ത്- പ്രസിഡന്റ്‌- സി കെ വിനോദിന്റെ നേതൃത്വത്തിൽ യൂത്ത്- കോൺഗ്രസ്‌- പ്രവർത്തകർ എംഎൽഎ ഇരുന്ന സ്ഥലത്ത്- ചാണകവെള്ളം ഒഴിച്ച്- ചൂലുകൊണ്ട്- അടിച്ച്- കഴുകുകയായിരുന്നു. ഇക്കാര്യത്തിൽ ഗീത ഗോപി നൽകിയ പരാതിയിലാണ് പൊലീസ്- കേസെടുത്തത്-. 
തന്നെ ജാതീയമായി അധിക്ഷേപിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട്- ഗീത ഗോപി സംസ്ഥാന പട്ടിക ജാതി–-വർഗ കമീഷൻ ചെയർമാൻ, പട്ടികജാതി വികസന വകുപ്പ്- മന്ത്രി എ കെ ബാലൻ, റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, നിയമസഭാ സ്-പീക്കർ പി ശ്രീരാമകൃഷ്-ണൻ എന്നിവർക്ക്- പരാതി നൽകി. വ്യാഴാഴ്-ച മുഖ്യമന്ത്രി-ക്കും പരാതി നൽകുമെന്ന് ഗീത ഗോപി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top