പുതുക്കാട്
പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 25,000 രൂപയും ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമോതിരവും നഷ്ടപ്പെട്ടു. വടക്കേ തൊറവ് ആന്ദരുവളപ്പില്‍ മണിയുടെ വീട്ടിലാണ് വ്യാഴാഴ്ച മോഷണം നടന്നത്. വാതില്‍പൂട്ടി രാവിലെ ജോലിക്ക് പോയ മണി വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിറകുവശത്തെ ഗ്രില്‍ തുറന്ന് അടുക്കള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..