തൃശൂർ
കേരളത്തിലെ ആകാശവാണി പ്രാദേശിക നിലയങ്ങൾ അടച്ചുപൂട്ടാനുള്ള പ്രസാർഭാരതി കോപറേഷൻ തീരുമാനം റദ്ദാക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സൂക്ഷ്മങ്ങളായ ബഹുസ്വര ആശയ വിനിമയങ്ങളാണ് ആകാശവാണി നിലയങ്ങൾ നിർവഹിക്കുന്നത്. ആയിരക്കണക്കായ എഴുത്തുകാർക്കും കലാകാരന്മാർക്കും ലഭിച്ചുകൊണ്ടിരുന്ന അവസരങ്ങളും പ്രോത്സാഹനങ്ങളും നഷ്ടപ്പെടും. നാടിന്റെ സാംസ്കാരിക ബഹുസ്വരതയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ എം സതീശനും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..