16 January Saturday
എൽഡിഎഫ്‌ സ്ഥാനാർഥികൾ

ചാലക്കുടിയിൽ പരിചയസമ്പന്നർ യുവാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

  

ചാലക്കുടി
 നഗരസഭയിൽ ഭരണത്തുടർച്ചയ്‌ക്കായി ഇടതുപക്ഷം കച്ചമുറുക്കി രംഗത്ത്. കഴിഞ്ഞ അഞ്ചുവർഷം സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇടതുപക്ഷം നഗരസഭയിൽ നടപ്പാക്കിയത്. യുഡിഎഫ് ഭരണകാലത്ത് തുടക്കം കുറിച്ച പല പദ്ധതികളും പേരുദോഷം കേൾപ്പിച്ചു. എന്നാൽ 2015ൽ വന്ന എൽഡിഎഫ് കൗൺസിൽ ജനപക്ഷത്തുനിന്ന്‌ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി. കാർഷിക മേഖലയിൽ വൻ കുതിച്ച്ചാട്ടത്തിനുതന്നെ ചാലക്കുടി വേദിയായി. മാലിന്യ സംസ്‌കരണത്തിലും ആരോഗ്യ കുടുംബക്ഷേമ രംഗത്തും  വലിയ നേട്ടമാണുണ്ടാക്കിയത്‌. 
   ഇക്കുറി ഇടത്പക്ഷത്തിനായി പരിചയസമ്പന്നരും ജനപക്ഷ വികസന കാഴ്ചപ്പാടുള്ളവരുമാണ് രംഗത്തിറങ്ങിയിട്ടുള്ളത്. മുൻ ചെയർമാൻമാരായ എം എൻ ശശിധരൻ, ഉഷ പരമേശ്വരൻ, ജയന്തി പ്രവീൺകുമാർ തുടങ്ങി മികച്ച ജനപ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ പൊതുസേവനത്തിനിറങ്ങിയിട്ടുള്ള അശോക് പൗലോ പോളിനെപോലുള്ള നവാഗതരും ഇടതുപക്ഷ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. യുഡിഎഫിന്റെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ്‌ ഒഴികെയുള്ള ഘടകകക്ഷികൾ അസംതൃപ്തരാണ്. മണ്ഡലം പ്രസിഡന്റായിരുന്ന ആളും മുൻ കൗൺസിലർമാരും വിമത സ്ഥാനാർഥികളായി രംഗത്തുള്ളത് കോൺഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്.  എൻഡിഎ പലയിടത്തും മത്സര രംഗത്തുണ്ട്‌.  കോൺഗ്രസ്‌ നേതാക്കൾ പലരും രാജിവച്ച് എൻഡിഎക്കൊപ്പമുണ്ട്‌.  ചിട്ടയായ പ്രവർത്തനം വഴി ഇടതുപക്ഷം ശ്രദ്ധേയമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top