30 November Monday

983 പുതിയ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 

തൃശൂർ 
വ്യാഴാഴ്ച 983 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1037 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ 964 പേർക്കാണ് രോഗം. 13 പേർക്ക് ഹൈറോഡ് പുത്തൻപളളി (2), ഫ്രണ്ട് ലൈൻ വർക്കർ (2), ഡോ. സന്തോഷം ഹോം ഫോർ എൽഡർലി ഒല്ലൂക്കര (9) എന്നീ ക്ലസ്റ്ററുകൾ വഴിയാണ് രോഗം ബാധിച്ചത്.
കൂടാതെ ആരോഗ്യപ്രവർത്തകർ- 5, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ- 3,  രോഗ ഉറവിടം അറിയാത്തവർ- 11 എന്നിങ്ങനെ രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗബാധിതരിൽ 60 വയസ്സിനു മുകളിൽ 67 പുരുഷൻമാരും 60 സ്ത്രീകളും പത്തുവയസ്സിനു താഴെ 34 ആൺകുട്ടികളുമുണ്ട്. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9598 ആയി. തൃശൂർ സ്വദേശികളായ 98 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 37,563 പേരിൽ 27,646 പേരാണ് ആകെ രോഗമുക്തരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top