24 November Tuesday
ഓപ്പറേഷൻ റേഞ്ചർ

കൊലക്കേസ്‌ പ്രതികളുൾപ്പെടെ 84പേർകൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
 
തൃശൂർ
ക്രിമിനൽസംഘങ്ങളെ അമർച്ച ചെയ്യുന്നതിനായി ജില്ലയിൽ   പൊലീസ്‌  ആരംഭിച്ച ഓപ്പറേഷൻ റേ‌ഞ്ചറിൽ കൊലക്കേസ്‌ പ്രതികളുൾപ്പെടെ  84പേർകൂടി അറസ്‌റ്റിൽ. 14പേർ റൗഡി ലിസ്‌റ്റിൽപ്പെട്ടവരാണ്‌. 28പേരെ ഗുണ്ടാനിയമപ്രകാരം അറസ്‌റ്റ്‌ ചെയ്‌തു.  
മെഡിക്കൽ കോളേജ്‌ സ്‌റ്റേഷൻ പരിധിയിലെ കൊലക്കേസിൽ ഒളിവിലായിരുന്ന കണ്ണൻ, പ്രബിൻ എന്നിവരാണ്‌ പിടിയിലായത്‌.  വിയ്യൂരിൽ കഞ്ചാവ്‌ ‌ വിൽപ്പനയെക്കുറിച്ച്‌ വിവരം നൽകിയതിന്റെ പേരിൽ വീടുകയറി ആക്രമിച്ച കേസിൽ ജിനോ, അജിത്‌, ജെഫിൻ  എന്നിവരെയും അറസ്‌റ്റ്‌ചെയ്‌തു.
2020 ജൂലൈ ആറിന്‌ രാത്രി മണിത്തറയിൽ വരടിയം ചിറമ്മൽ സിജോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലും അഞ്ചും പ്രതികളാണ്‌  പിടിയിലായ എരുമപ്പെട്ടി കരിയനൂർ പ്ലാവളപ്പിൽ കണ്ണൻ എന്ന സിനീഷ് കണ്ണനും (34), വരവൂർ തിച്ചൂർ കോരുവാരമുക്കിൽ പ്രബിൻ എന്ന പ്രവീണും (33).  എരുമപ്പെട്ടി തുമ്പൂർ അമ്പലത്തിനു സമീപമുള്ള ഒളികേന്ദ്രത്തിൽ നിന്നാണ്‌ ഇവരെ മെഡിക്കൽ കോളേജ് സ്റ്റേഷൻ എസ്എച്ച്ഒ പി പി ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. സിജോയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽപോയ പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പേരാമംഗലത്ത് കഴിഞ്ഞവർഷമുണ്ടായ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായിരുന്ന  സിജോ(30)യെ  മണിത്തറയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top