23 November Monday

ഒച്ചുശല്യം: ഉദ്യോഗസ്ഥർ പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
ചാലക്കുടി
ആഫ്രിക്കൻ ഒച്ചുകളുടെ ആവാസകേന്ദ്രമായ കൊമ്പൻപാറ തടയണപരിസരത്ത് കേരള കാർഷിക സർവകലാശാലാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥസംഘമെത്തി പരിശോധന നടത്തി. 
പഞ്ചായത്തിലെ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് കർഷകരെ ഉൾക്കൊള്ളിച്ച് ശല്യം നിയന്ത്രിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.
കുറച്ചു കാലമായി മേലൂർ പഞ്ചായത്തിലെ പൂലാനി പ്രദേശത്ത്  ജനങ്ങൾക്കും കൃഷിക്കും ദോഷകരമായ രീതിയിൽ  ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വ്യാപകമാണ്‌. പലരും വിവിധ പരിഹാരങ്ങൾ അവരുടേതായ രീതിയിൽ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്‌.  ചണച്ചാക്ക് നനച്ച് അതിനു മുകളിൽ സന്ധ്യാസമയത്ത് ക്യാബേജിന്റെ ഇല വിതറിയിട്ടാൽ നാലു മണിക്കൂർ കഴിഞ്ഞ് രാത്രിയിൽ ആഫ്രിക്കൻ ഒച്ചുകൾ കൂട്ടത്തോടെ ഇല ഭക്ഷിക്കാനെത്തും. അപ്പോൾ ഉപ്പ് ലായിനി ഒഴിച്ച് ഇവയെ നശിപ്പിക്കാനാവും. വീട്ടുകാർക്ക് സ്വയം ഇത്തരത്തിൽ ഇവയെ നിയന്ത്രിക്കാനാവുമെന്ന്  സംഘം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ബാബുവിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിൽ കൃഷി ഓഫീസർ ടീന സിമേതി, ബനാന ഗവേഷണ കേന്ദ്രത്തിലെ ഗവാസ് രാജേഷ്, ജിനി ജോസ്, വാർഡംഗം  ശ്രീദേവി ജയൻ എന്നിവരുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top