22 October Thursday
സമ്പർക്ക വ്യാപനം കൂടുന്നു

മരണം 50 തൊടുന്നു;

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020
തൃശൂർ
ജില്ലയിൽ കോവിഡ്‌ മരണം അമ്പതിലേക്ക്‌ അടുക്കുന്നു. ജനങ്ങൾക്കിടയിൽ ജാഗ്രത കുറഞ്ഞതോടെ‌ രോഗവ്യാപനവും മരണനിരക്കും ഉയരാൻ കാരണമായി. ആൾക്കൂട്ടസമരങ്ങളും വ്യാപനത്തിന്‌ വഴിവച്ചു.
മെയ്‌ 21ന്‌‌ ആദ്യ മരണം റിപ്പോർട്ട്‌ ചെയ്ത‌ ശേഷം ഇതുവരെ 47 പേരുടെ ജീവനാണ്‌‌ കോവിഡ്‌ കവർന്നത്‌. ഇനിയൊരു ജീവൻ കൂടെ വിട്ടുകൊടുക്കാത്തവിധം ജാഗ്രത പുലർത്തേണ്ട നാളുകളാണിനി.
ചൊവ്വാഴ്ച മാത്രം 484 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ 482 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. എട്ടുപേരുടെ ഉറവിടം അറിയില്ല. രോഗികളിൽ ഏറെയും സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിക്കുന്നത്‌. എണ്ണം ക്രമാതീതമായി ഉയരുമ്പോഴാണ്‌ മരണസാധ്യത വർധിക്കുക‌. 236 പേരാണ്‌ ചൊവ്വാഴ്‌ച രോഗമുക്തരായത്‌.
സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ക്ലസ്റ്റർ (1 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ) 3, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ക്ലസ്റ്റർ 1, വൈമാൾ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 464. കൂടാതെ നാല് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ്‌‌ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും മറ്റ് സംസ്ഥാനത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 37 പുരുഷൻമാരും 31 സ്ത്രീകളും 10 വയസ്സിന് താഴെ 24 ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്.
ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 4877 ആയി. തൃശൂർ സ്വദേശികളായ 130 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 12,833 പേരിൽ 7834 പേരാണ് ആകെ രോഗമുക്തരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top