23 October Friday
സ്മാർട്ടായി മുന്നോട്ട്;

ഉയരുന്നു ഹൈടെക് ക്ലാസുകൾ

സ്വന്തം ലേഖികUpdated: Wednesday Sep 30, 2020

ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന സ്‌കൂളുകളിലൊന്നായ എരുമപ്പെട്ടി ജിഎച്ച്‌‌എസ്‌എസ്‌

 
തൃശൂർ 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ ഒരുങ്ങുന്നത് ഹൈടെക് കെട്ടിടങ്ങൾ. നിർമാണം പൂർത്തിയായ 11 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്‌ടോബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലയിൽ ഇതുവരെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ 3928 ക്ലാസ് മുറികൾ ഹൈടെക്കാക്കി. 904 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് സംവിധാനം ഒരുക്കി.
മൂന്നുകോടി കിഫ്ബി പദ്ധതിയിലുള്ള പഴഞ്ഞി ജിവിഎച്ച്എസ്എസ്, എരുമപ്പെട്ടി ജിഎച്ച്എസ്എസ്, നാട്ടിക ജിഎഫ്എച്ച്എസ്എസ്, വടക്കാഞ്ചേരി ജിജിഎച്ച്എസ്, വരവൂർ ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളുടെ ഉദ്ഘാടനമാണ് നടക്കുക. പദ്ധതിയിലുൾപ്പെടുന്ന ആറ് വിദ്യാലയങ്ങളുടെ നിർമാണം നവംബറോടെ പൂർത്തിയാക്കും.  ജനുവരിയിൽ മറ്റ് മൂന്ന് വിദ്യാലയങ്ങളുടെയും നിർമാണം പൂർത്തിയാകും.
പ്ലാൻഫണ്ടുപയോഗിച്ച്‌ 35 വിദ്യാലയങ്ങളിലാണ് നിർമാണം നടക്കുന്നത്. നിർമാണം പൂർത്തിയായ ജിഎൽപിഎസ് കുരിയച്ചിറ, ജിയുപിഎസ് പുത്തൻചിറ, ജിഎൽപിഎസ് പുത്തൂർ, ജിഎൽപിഎസ് എരുമപ്പെട്ടി, ജിയുപിഎസ് ചേറായി, ജിഎച്ച്എസ്എസ് കടവല്ലൂർ എന്നിങ്ങനെ ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും ഒക്ടോബർ മൂന്നിന് നടക്കും. ആറ് വിദ്യാലയങ്ങളുടെ നിർമാണം ഒക്ടോബറിലും 2021 ജനുവരിയിൽ ഒമ്പത് വിദ്യാലയങ്ങളുടെയും മാർച്ചിൽ ആറ് വിദ്യാലയങ്ങളുടെയും നിർമാണം പൂർത്തിയാക്കും.  
കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ ഉൾപ്പെടുന്ന മികവിന്റെ കേന്ദ്രങ്ങളായ 13 വിദ്യാലയങ്ങളാണ് ജില്ലയിൽ നിർമാണം ആരംഭിച്ചത്. ഇതിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിലെ കരൂപ്പടന്ന 
ജിഎച്ച്എസ്എസ്, ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തി ജിഎച്ച്എസ്എസ് എന്നിവയുടെ നിർമാണം പൂർത്തിയായി. നവംബർ മാസത്തോടെ മൂന്ന് വിദ്യാലയങ്ങളുടെയും ഡിസംബറിൽ അഞ്ച് വിദ്യാലയങ്ങളുടെയും 2021 മാർച്ച് മാസത്തോടെ മറ്റ്‌ മൂന്ന് വിദ്യാലയങ്ങളുടെയും നിർമാണം പൂർത്തിയാകും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രണ്ടാംഘട്ടമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ജിഎച്ച്എസ്എസ് തിരുവില്വാമല, ജിഎച്ച്എസ്എസ് പഴയന്നൂർ, ടിപിജിഎച്ച്എസ്എസ് തൃക്കൂർ എന്നിവയുടെ നിർമാണം ജനുവരിയിൽ പൂർത്തിയാകും.
തീരദേശ- കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നാല് വിദ്യാലയങ്ങളാണ് നിർമാണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ജിഎച്ച്എസ്എസ് എടവിലങ്ങ്, ജിയുപിഎസ് വാടാനപ്പിള്ളി, ജിഎൽപിഎസ് കോണത്തുകുന്ന്, ജിയുപിഎസ് മന്ദലാംകുന്ന് എന്നീ സ്‌കൂളുകൾ. എൽഎസ്ജിഡിക്കാണ് ഇതിന്റെ നിർമാണച്ചുമതലയെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top