08 October Tuesday

സ്കൂൾ ഒളിമ്പിക്സ്: 
ജില്ലാ മത്സരങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

സ്കൂൾ ഒളിംപിക്സ്‌ ജില്ലാമത്സര വിജയികൾക്ക്‌ എ സി മൊയ്തീൻ എംഎൽഎ സമ്മാനം നൽകുന്നു

കുന്നംകുളം 
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ ജില്ലാതല ഉദ്ഘാടനം കുന്നംകുളത്ത് നടന്നു. തൃശൂർ കോർപറേഷൻ സ്റ്റേഡിയം, കുന്നംകുളം ജവഹര്‍ സ്റ്റേഡിയം, ബഥനി കോൺവെന്റ് കുന്നംകുളം, കേരള വർമ കോളേജ് തൃശൂർ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
 ഫുട്ബോൾ, കബഡി, ബാഡ്മിന്റൺ, ചെസ്‌, കരാത്തെ, റോളർ സ്കേറ്റിങ്‌, ഹോക്കി, ടെന്നീസ്, ടേബിൾ ടെന്നീസ് തുടങ്ങി 18 കാറ്റഗറിയിൽ മത്സരങ്ങൾ നടക്കും. മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്നംകുളം നഗരസഭ ഓഡിറ്റോറിയത്തിൽ   എ സി മൊയ്തീൻ എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷയായി.  വിദ്യാഭ്യാസ ഉപഡയറക്ടർ എ കെ അജിതകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സോമശേഖരൻ, ഡിവിഷൻ കൗൺസിലർ ലബീബ് ഹസ്സൻ, പ്രിയ സജീഷ്, ബിജു സി ബേബി, ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ എ എസ് മിഥുൻ, കെ കെ മജീദ് എന്നിവർ സംസാരിച്ചു.
 ആദ്യ ദിനത്തിൽ ഫുട്ബോളിൽ അണ്ടർ-14  പെൺകുട്ടികളുടെ ഫൈനലിൽ  മാള ഉപജില്ല, ഇരിങ്ങാലക്കുട ഉപജില്ല, കുന്നംകുളം ഉപജില്ല എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
അണ്ടർ-17  പെൺകുട്ടികളിൽ യഥാക്രമം തൃശൂർ ഈസ്റ്റ്, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഉപജില്ലകളും ജെഎംജെ അത്താണിയിൽ നടന്ന ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ അണ്ടർ-14  ആൺകുട്ടികളിൽ  ചാവക്കാട്, തൃശൂർ ഈസ്റ്റ്, ചേർപ്പ് സബ്ജില്ലകളും യഥാക്രമം ആദ്യ മുന്ന്‌ സ്ഥാനങ്ങൾ നേടി.  അണ്ടർ 14  പെൺകുട്ടികളിൽ തൃശൂർ ഈസ്റ്റ്, ചാലക്കുടി, വടക്കാഞ്ചേരി ഉപജില്ലകളാണ്‌ വിജയിച്ചത്‌. 
ബാസ്‌ക്കറ്റ് ബോൾ പെൺകുട്ടികളുടെ അണ്ടർ-19 മത്സരത്തിൽ ചാലക്കുടി, തൃശൂർ ഈസ്റ്റ്, കുന്നംകുളം എന്നിവയും  അണ്ടർ 19  ആൺകുട്ടികളിൽ  ചാലക്കുടി,  ഇരിങ്ങാലക്കുട, എന്നിവയും യഥാക്രമം ആദ്യ മൂന്ന്‌ സ്ഥാനങ്ങൾ നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top