18 September Saturday

കേരളത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ അധ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെഎസ്‌ടിഎ നടത്തിയ ധർണ തൃശൂർ സിവിൽ സ്റ്റേഷൻ 
പരിസരത്ത് സിഐടിയു ദേശീയ ജനറൽ കൗൺസിലംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ

തൃശൂർ സിവിൽ സ്റ്റേഷൻ പരിസരത്ത്  സിഐടിയു  ദേശീയ ജനറൽ കൗൺസിലംഗം എം എം വർഗീസ്  ഉദ്ഘാടനം ചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ സി സാജൻ ഇഗ്‌നേഷ്യസ്‌ അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ്, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി ടി വി മദനമോഹനൻ, സംസ്ഥാന എക്സി.അംഗം ജയിംസ് പി പോൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ 

വി എം കരീം, സി കെ ബേബി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി വി ഉണ്ണികൃഷ്ണൻ സ്വാഗതവും ജില്ലാ ട്രഷറർ സി എ നസീർ നന്ദിയും പറഞ്ഞു. വിവിധ ഉപജില്ലകളിൽ നടന്ന ധർണകൾ  ഒളരി സെന്ററിൽ കെ രവീന്ദ്രനും തൃശൂർ ഈസ്റ്റിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനും എരുമപ്പെട്ടി സെന്ററിൽ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂരും വടക്കാഞ്ചേരി സെന്ററിൽ സംസ്ഥാന കമ്മിറ്റി അംഗം പി ഐ യൂസഫും ഒരുമനയൂർ മുത്തൻമാവ് സെന്ററിൽ ടി ടി ശിവദാസനും  പാവറട്ടിയിൽ എ കെ ഹുസൈനും ഉദ്‌ഘാടനം ചെയ്‌തു.  കൊടകര സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി സോമനും നടവരമ്പിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ധനീഷും  അന്നമനടയിൽ സിന്ധു ജയനും  ചേർപ്പിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രാധാകൃഷ്ണനും എടവിലങ്ങിൽ വി ഐ ഇൻസാഫും പെരിഞ്ഞനത്ത്‌ അഡ്വ.ജ്യോതി പ്രകാശും  ഉദ്ഘാടനം ചെയ്‌തു. 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top