18 September Saturday
കടകൾക്ക്‌ ഇന്ന്‌ ഇളവ്‌

നിയന്ത്രണം കടുപ്പിച്ചു

സ്വന്തം ലേഖകൻ Updated: Friday Jul 30, 2021
തൃശൂർ
കോവിഡ് വ്യാപനം തടയുന്നതിന് ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. പൊലീസ്‌ കർശന പരിശോധനയാണ്‌ നടത്തുന്നത്‌. ഡി കാറ്റഗറിയിൽ ഉൾപ്പെട്ട മൂന്ന്‌ നഗരസഭയിലും 43 പഞ്ചായത്തിലും ട്രിപ്പിൾ ലോക്‌ഡൗണാണ്‌. ഇവിടങ്ങളിൽ പൊലീസ്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ പട്രോളിങ് സംവിധാനം  ഏർപ്പെടുത്തി. സി കാറ്റഗറിയിൽപ്പെട്ട തൃശൂർ കോർപറേഷനിലും കുന്നംകുളം, ചാവക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂർ നഗരസഭയിലും 26 പഞ്ചായത്തിലും വ്യാഴാഴ്‌ച അവശ്യവസ്‌തു കടകൾ തുറക്കാൻ മാത്രമാണ്‌ അനുമതി. 
പച്ചക്കറി, പലച്ചരക്ക്‌, മത്സ്യ–- മാംസ കടകൾ, മെഡിക്കൽ സ്‌റ്റോറുകൾ, വർക്ക്‌‌ഷോപ്പുകൾ എന്നിവയ്‌ക്കു‌ മാത്രമാണ്‌  അനുമതിയുള്ളത്‌. ഹോട്ടൽ തുറക്കാൻ അനുമതിയുണ്ടെങ്കിലും പാഴ്‌സൽ മാത്രമാണ്‌ അനുവദിച്ചിട്ടുള്ളത്‌. 
വെള്ളിയാഴ്‌ച മറ്റു കടകൾ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ തുറക്കാം. ബി കാറ്റഗറിയിലെ 14 പഞ്ചായത്തുകളിൽ ഭാഗിക ലോക്ഡൗണാണ്‌. ടിപിആർ നിരക്ക്‌ അഞ്ചിൽ താഴെയുള്ള പൂമംഗലം, കൊണ്ടാഴി, അതിരപ്പിള്ളി പഞ്ചായത്തുകളിൽ ലോക്‌‌ഡൗണിൽ പരിപൂർണ ഇളവുണ്ട്‌.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് റൂറൽ പൊലീസ്‌ പരിധിയിൽ 68 കേസുകൾ രജിസ്റ്റർ ചെയ്‌തു.
 59 പേരെ അറസ്റ്റ് ചെയ്‌തു. 257 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 640 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 1135 പേർക്കെതിരെയും നടപടി സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top