20 September Friday

ബാലികയെ പീഡിപ്പിച്ച മാതൃകാമുകന് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
 തൃശൂർ
പന്ത്രണ്ട്‌ വയസ്സുകാരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ  അമ്മയുടെ കാമുകന്- ജീ-വപര്യ-ന്തം- തടവും- മൂ-ന്നു- ലക്ഷം- രൂ-പ പി-ഴയും- ശി-ക്ഷ.-   മാള വലിയപറമ്പ്‌ ‌മുണ്ടശേരി വീട്ടിൽ രാമദാസി-നെ(43)-യാ-ണ്- തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്-ജി കെ ആർ  മധുകുമാർ ശിക്ഷി-ച്ചത്-. പിഴയടച്ചില്ലെങ്കിൽ രണ്ടു-വർഷം കൂടി  കഠിനതടവ്- അനുഭവിക്കണം. മെഡിക്കൽ കോളേജ്- ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയായ അമ്മയെ പരിചരിക്കാനെത്തിയപ്പോൾ പ്രതി പീഡിപ്പിച്ചത്‌ ബാലിക ആശുപത്രിയിലെ നേഴ്‌സിനോട്‌ പറഞ്ഞതിനെത്തുടർന്നാണ്‌ കേസായത്‌.
2009 സെപ്-തംബർ 23നായിരുന്നു സംഭവം.-  പ്രതി കുട്ടിക്കും അമ്മക്കു-മൊ-പ്പം- തമിഴ്-നാട്ടിലെ തിരുപ്പൂർ ചന്ദ്രാപുരത്തുള്ള വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. അതിനിടെ അസുഖബാധിതയായപ്പോൾ കുട്ടിയുടെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ്- ആശുപത്രിയിൽ പ്രവേശിപ്പിച്ചു.-  ഇവരെ  പരിചരിക്കാനെന്ന പേരിൽ പ്രതിയും-  ആശുപത്രിയിൽ വരാറുണ്ടായിരുന്നു. 
തനി-ക്ക്-- വഴങ്ങിയില്ലെങ്കിൽ ഗർഭിണിയായ അമ്മയെ വയറ്റിൽ ചവിട്ടി കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി- ശുചിമുറിയിൽ- വച്ച്-- പീ-ഡി-പ്പി-ച്ചെന്നാ-ണ്- കേസ്-.- 
 അതിനുമുമ്പ്- തിരുപ്പൂരുള്ള വാടകവീട്ടിൽവച്ചും- പ്രതി കുട്ടിയെ പല തവണ  പീഡിപ്പിച്ചിരുന്നു. ഭീഷണി  ഭയന്ന് കുട്ടി ആരോടും പറഞ്ഞിരുന്നില്ല. 
പ്രതി പിഴയടയ്‌ക്കുന്ന തു-ക പെൺകുട്ടിക്ക്- നൽകാനും കോടതി വിധിച്ചു-.- കൂടാതെ സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസ്- അതോറിറ്റിയോട്- കോടതി നിർദേശിച്ചു.- പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌- പ്രോസിക്യൂട്ടർ കെ ബി  സുനിൽകുമാർ, അഡ്വ. പി കെ  മുജീബ്- എന്നിവർ ഹാജരായി.
പ്രധാന വാർത്തകൾ
 Top