20 June Sunday

അന്ന്‌ ടീച്ചറമ്മ എത്തി, ഇന്ന്‌ എസ്‌എഫ്‌ഐയും

സ്വന്തം ലേഖികUpdated: Tuesday Jun 30, 2020

തൃശൂർ

ടി വിയുടെ റിമോട്ട്‌ എടുത്ത്‌ വിക്ടേഴ്‌സ്‌ ചാനലിലേക്ക്‌ വിരലമർത്തിയപ്പോൾ സോനമോളുടെ കണ്ണും മുഖവും തെളിഞ്ഞു. നാളുകൾക്കുശേഷം ആ കൊച്ചുമുഖത്തെ സന്തോഷം വീണ്ടും കണ്ടതിന്റെ ആനന്ദത്തിലാണ്‌ എസ്‌എഫ്‌ഐ പ്രവർത്തകരും. പട്ടിക്കാട്‌ എടത്തപ്പലം അറാക്കുടിയിൽ വീട്ടിൽ ബാബുവിന്റെയും ലീനയുടെയും മകളാണ്‌ സോനമോൾ.‌ കഴിഞ്ഞ വർഷം ചികിത്സാപിഴവ്‌ മൂലം കാഴ്‌ച നഷ്‌ടപ്പട്ട സോനമോൾക്ക്‌‌‌‌ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെത്തുടർന്ന് നൽകിയ‌ വിദഗ്‌ധചികിത്സയിലൂടെയാണ്‌ കാഴ്‌ച തിരികെ ലഭിച്ചത്‌. അന്നുമുതൽ ആരോഗ്യമന്ത്രി സോനമോൾക്ക്‌‌ "ടീച്ചറമ്മ'യാണ്‌.
ഇപ്പോൾ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്നറിഞ്ഞ് എസ്‌എഫ്‌ഐ പ്രവർത്തകർ ടെലിവിഷനുമായി വീട്ടിലെത്തി. ചികിത്സ കഴിഞ്ഞ്‌ വീട്ടിലെത്തിയ ഉടനെ തൃശൂരിലെ  വിദ്യാർഥികളുടെ സ്നേഹവും കരുതലും പങ്കുവയ്‌ക്കാനായി എസ്‌എഫ്‌ഐ പ്രവർത്തകർ എത്തിയിരുന്നു. കൂടാതെ സോനമോളുടെ പഠനച്ചെലവുകളും ഏറ്റെടുത്തു.
പട്ടിക്കാട്‌ സെന്റ്‌ അൽഫോൻസ പബ്ലിക് സ്‌കൂളിലെ മൂന്നാംക്ലാസ്‌ വിദ്യാർഥിനിയായ സോന ഇപ്പോൾ ഓൺലൈൻ പഠനത്തിന്റെ തിരക്കിലാണ്‌‌. കുട്ടിയുടെ ചികിത്സ തുടരുന്നുണ്ടെന്നും ശൈലജ ടീച്ചർ വിവരങ്ങൾ വിളിച്ച്‌ അന്വേഷിക്കാറുണ്ടെന്നും സോനയുടെ അച്ഛൻ ബാബു പറഞ്ഞു.
എസ്‌എഫ്‌ഐയുടെ ടെലിവിഷൻ ചലഞ്ചിന്റെ ഭാഗമായി ലഭിച്ച  ടിവി കേന്ദ്രകമ്മിറ്റി അംഗം ശരത്‌ പ്രസാദും ജില്ലാസെക്രട്ടറി സി എസ്‌ സംഗീതും ചേർന്ന്‌‌ കൈമാറി‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top