10 August Monday

26 പേർക്കുകൂടി ; പിടി മുറുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

 തൃശൂർ

ജില്ലയിൽ തിങ്കളാഴ്ച 26 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും ഒമ്പത്‌ പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ രണ്ട്‌ പേർക്കാണ്‌ സ്ഥിരീകരിച്ചത്‌. 
ദുബായിൽനിന്നെത്തിയ ചാവക്കാട് സ്വദേശി (40),  മസ്‌കത്തിൽനിന്നെത്തിയ മുറ്റിച്ചൂർ സ്വദേശി (34), 12 വയസ്സുള്ള ആൺകുട്ടി,  ദോഹയിൽനിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (24), കാഞ്ഞൂർ സ്വദേശി (52), ഏനാമാക്കൽ സ്വദേശി (46), സൗദിയിൽ നിന്നെത്തിയ അടാട്ട് സ്വദേശി (59), റഷ്യയിൽ നിന്നെത്തിയ അരിമ്പൂർ സ്വദേശി (20), മസ്‌കത്തിൽ നിന്നെത്തിയ പീച്ചി സ്വദേശി (52),  റിയാദിൽ നിന്നെത്തിയ പീച്ചി സ്വദേശി (30), കുവൈത്തിൽനിന്നെത്തിയ പുത്തൻചിറ സ്വദേശി (58), നടവരമ്പ് സ്വദേശി (34), അളഗപ്പനഗർ സ്വദേശി (46), മലേഷ്യയിൽ നിന്നെത്തിയ പരിയാരം സ്വദേശി (38), ഖത്തറിൽനിന്നെത്തിയ മുള്ളൂർക്കര സ്വദേശി (38), ഡൽഹിയിൽ നിന്നെത്തിയ ഒല്ലൂക്കര സ്വദേശി (30), ചെന്നൈയിൽനിന്നെത്തിയ കടങ്ങോട് സ്വദേശി (40), 15 വയസുളള കുട്ടി, മുരിങ്ങൂർ സ്വദേശി (30), ബംഗളൂരുവിൽനിന്നെത്തിയ തെക്കുംകര സ്വദേശികൾ (47, 44), ഏറിയാട് സ്വദേശി (47), മുംബെയിൽ നിന്നെത്തിയ ചൂലിശേരി സ്വദേശികളായ ഒരു കുടുംബത്തിലുള്ളവർ(58, 48) എന്നിവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.
തൃശൂർ കോർപറേഷൻ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശി (47), ചേർപ്പ് സ്വദേശി (38) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 
ജില്ലയിൽ 174 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്‌. തൃശൂർ സ്വദേശികളായ ഏഴ്‌ പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതുവരെ 215 പേരാണ്‌ രോഗമുക്തരായത്‌.
വീടുകളിൽ 19151 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. ആശുപത്രികളിൽ 186 പേർ ചികിത്സയിലുണ്ട്‌. 
ആകെ 19337 പേരാണ് നിരീക്ഷണത്തിലുള്ളത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top