04 July Saturday

6 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

തൃശൂർ

ജില്ലയിൽ ആറ് പേർക്കുകൂടി തൃശൂർ
ജില്ലയിൽ ആറ് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ദോഹയിൽനിന്ന് ഒമ്പതിന് തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയിൽനിന്ന് ഏഴിന് തിരിച്ചെത്തിയ മതിലകം സ്വദേശിനി (42) എന്നിവർക്കും ചെന്നൈയിൽനിന്ന് തിരിച്ചെത്തിയ  കുടുംബത്തിലെ നാലംഗങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 29 പേരാണ്. രണ്ടു പേർ കോഴിക്കോട് എം വി ആർ ആശുപത്രിയിലും രണ്ടുപേർ പാലക്കാടും ഒരാൾ എറണാകുളത്തും ചികിത്സയിലുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 11457 പേരും ആശുപത്രികളിൽ 68 പേരും ഉൾപ്പെടെ ആകെ 11525 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച  നിരീക്ഷണത്തിന്റെ ഭാഗമായി 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരെ ഡിസ്ചാർജ്‌ ചെയ്തു.
വെളളിയാഴ്ച  അയച്ച 101 സാമ്പിളുകൾ ഉൾപ്പെടെ ഇതുവരെ 2343 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 2008  ഫലം വന്നിട്ടുണ്ട്. 335  ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 693 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
424 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച  40 പേർക്ക് കൗൺസലിങ്‌ നൽകി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1302 പേരെയും മത്സ്യ ചന്തയിൽ 973 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 99 പേരെയും സ്‌ക്രീൻ ചെയ്തു.
യാത്രക്കാരുമായി വന്ന എട്ട്‌ അന്തർസംസ്ഥാന ബസുകൾ 73 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കി. നിർദിഷ്ട പ്രദേശങ്ങളിലെ വീടുകളിലും കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുമാക്കാനുളള സംവിധാനം ചെയ്തു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 882 പേരെ സ്‌ക്രീൻ ചെയ്തു.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്പൂക്കാവ് മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കി.സ്ഥിരീകരിച്ചു. ദോഹയിൽനിന്ന് ഒമ്പതിന് തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയിൽനിന്ന് ഏഴിന് തിരിച്ചെത്തിയ മതിലകം സ്വദേശിനി (42) എന്നിവർക്കും ചെന്നൈയിൽനിന്ന് തിരിച്ചെത്തിയ  കുടുംബത്തിലെ നാലംഗങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ 29 പേരാണ്. രണ്ടു പേർ കോഴിക്കോട് എം വി ആർ ആശുപത്രിയിലും രണ്ടുപേർ പാലക്കാടും ഒരാൾ എറണാകുളത്തും ചികിത്സയിലുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 11457 പേരും ആശുപത്രികളിൽ 68 പേരും ഉൾപ്പെടെ ആകെ 11525 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച  നിരീക്ഷണത്തിന്റെ ഭാഗമായി 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരെ ഡിസ്ചാർജ്‌ ചെയ്തു.
വെളളിയാഴ്ച  അയച്ച 101 സാമ്പിളുകൾ ഉൾപ്പെടെ ഇതുവരെ 2343 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 2008  ഫലം വന്നിട്ടുണ്ട്. 335  ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 693 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
424 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച  40 പേർക്ക് കൗൺസലിങ്‌ നൽകി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1302 പേരെയും മത്സ്യ ചന്തയിൽ 973 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 99 പേരെയും സ്‌ക്രീൻ ചെയ്തു.
യാത്രക്കാരുമായി വന്ന എട്ട്‌ അന്തർസംസ്ഥാന ബസുകൾ 73 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കി. നിർദിഷ്ട പ്രദേശങ്ങളിലെ വീടുകളിലും കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുമാക്കാനുളള സംവിധാനം ചെയ്തു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 882 പേരെ സ്‌ക്രീൻ ചെയ്തു.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്പൂക്കാവ് മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കി.
പ്രധാന വാർത്തകൾ
 Top