പറപ്പൂക്കര
ബ്ലാച്ചിറ കനാലിലൂടെ ശനിയാഴ്ചമുതൽ രണ്ടുദിവസം വെള്ളം തുറന്നുവിടും. പറപ്പൂക്കര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയിൽ പ്രസിഡന്റ് ഇ കെ അനൂപിന്റെ നേതൃത്വത്തിൽ ചാലക്കുടി ഇറിഗേഷൻ ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.
വാർഡ് അംഗങ്ങളായ നന്ദിനി രമേശൻ, എ രാജീവ്, സിപിഐ എം നെല്ലായി ലോക്കൽ സെക്രട്ടറി ടി ആർ ലാലു, കർഷകസംഘം നെല്ലായി മേഖലാ സെക്രട്ടറി കെ രാജേഷ്, കൊളത്തൂർ കർഷക സമിതി സെക്രട്ടറി കെ സുധാകരൻ, പി ഡി നെൽസൺ, പി വി മോഹനൻ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..