29 May Monday

ഗ്രേറ്റ് ബോംബെ 
സര്‍ക്കസ് നാളെ മുതൽ തൃശൂരിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
തൃശൂർ 
ഗ്രേറ്റ് ബോംബെ സര്‍ക്കസ് വെള്ളിയാഴ്ചമുതല്‍ ശക്തന്‍ നഗര്‍ മൈതാനിയില്‍ ആരംഭിക്കുമെന്ന്  സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാത്രി ഏഴിന് മേയര്‍ എം കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. കാണികളെ അത്ഭുതപ്പെടുത്തുന്ന, മണിപ്പുരി കലാകാരന്മാരുടെ വിസ്മയപ്രകടനമാണ് സര്‍ക്കസിലെ പ്രധാന ആകര്‍ഷണം. സോഡ് ആക്ട്, ഗ്രൂപ്പ് ആക്രോബാറ്റിക്‌സ്, അമേരിക്കന്‍ ലിംബിങ്‌ ബോര്‍ഡ്, റഷ്യന്‍ സ്‌പെഡ് റിങ്‌, റഷ്യന്‍ ഡവിള്‍ ക്ലൗണ്‍ ഐറ്റം, റഷ്യന്‍ വെര്‍ട്ടിക്കല്‍ ഗ്വിങ്ങിങ്‌ ആക്രോബാറ്റ് എന്നിവ പ്രദർശനത്തിലുണ്ട്‌. റഷ്യന്‍ ബാലെയുടെ ചുവടുപിടിച്ച് അവതരിപ്പിക്കുന്ന  സാഹസിക അഭ്യാസ പ്രകടനങ്ങളുമുണ്ട്‌.
 ഇന്ത്യന്‍ കാഴ്ചബംഗ്ലാവുകളില്‍ കാണാത്ത അപൂര്‍വ ഇനം പക്ഷികളായ മക്കാവോ, കാക്കാട്ടൂസ് എന്നിവയുടെ അഭ്യാസ പ്രകടനങ്ങളുമുണ്ടാവും. 64ല്‍പ്പരം മൃഗങ്ങളും അപൂര്‍വയിനം പക്ഷികളും ഇവരോടൊപ്പമുണ്ട്.  പകൽ ഒന്നിനും വൈകിട്ട്‌ നാലിനും രാത്രിഏഴിനുമാണ് പ്രദർശനങ്ങൾ.  രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 30 ഇനങ്ങളാണ് അവതരിപ്പിക്കുന്നത്. 100, 200, 300, 400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ശ്രീഹരിനായര്‍, നന്ദിത, കാജല്‍, അബ്രാ ജിത്ത എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top