28 May Thursday

അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്ത്‌ പരിശോധന

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കൊടകര
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടൗണിലെ അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യ സംഘം പരിശോധന നടത്തുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അതിഥിത്തൊഴിലാളികൾക്ക്‌ അവരുടെ  പ്രദേശിക ഭാഷയിൽ ബോധവൽക്കരണ ക്ലാസുകളും നടത്തി. താമസ സ്ഥലം ശുചീകരിക്കുന്നതിന്റെ ഭാഗമായി അണുനാശിനിയും വിതരണം ചെയ്തു തൊഴിലാളികൾക്കുള്ള ഭക്ഷണവും മറ്റത്യാവശ്യ കാര്യങ്ങളും താമസിപ്പിച്ച കോൺട്രാക്ടറോ ബിൽഡിങ്‌ ഉടമസ്ഥരോ നൽകണമെന്നും അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഹാരിസ് പറച്ചിക്കോടൻ, ജെഎച്ച്ഐമാരായ എ രാജീവൻ, ഷോഗൻ ബാബു, എം സുനിൽ, ജനമൈത്രി പൊലീസ് ടി ടി ബൈജു  എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top