26 May Tuesday

നിയന്ത്രണം ലംഘിച്ച്‌ നിക്കാഹ്‌: വനിതാ ലീഗ്‌ നേതാവിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കോഴിക്കോട്
കോവിഡ്‌  നിയന്ത്രണം ലംഘിച്ച്‌ മകളുടെ നിക്കാഹ്‌ നടത്തിയതിന്‌ വനിതാ ലീഗ്‌ നേതാവിനും മകനുമെതിരെ കേസ്‌. വനിതാലീഗ്‌ ദേശീയ സെക്രട്ടറി മലാപ്പറമ്പ്‌ സ്വദേശി നൂർബിന റഷീദിനും മകൻ നുബിൻ റഷീദിനുമെതിരെയാണ്‌ ചേവായൂർ പൊലീസ്‌ കേസെടുത്തത്‌.  
നിരീക്ഷണത്തിലിരിക്കെ ചടങ്ങിൽ പങ്കെടുത്തതായാണ്‌ ഇവരുടെ മകനെതിരെയുള്ള പരാതി. നിയമ ലംഘനം നടത്തിയതായി കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കേസ്‌ രജിസ്‌റ്റർചെയ്‌തത്‌.കണ്ടാലറിയുന്ന അമ്പത്‌ പേർക്കെതിരെയും കേസെടുത്തു. 
    മാർച്ച് 14നാണ്‌ അമേരിക്കയിൽനിന്ന് നുബിൻ റഷീദ്‌ വന്നത്‌. ഇയാൾ കോവിഡ്‌19 നിരീക്ഷണത്തിലായിരുന്നു. 21ന്‌ നൂർബിന റഷീദിന്റെ മകളുടെ നിക്കാഹ്‌ ചടങ്ങ്‌ വീട്ടിൽ നടന്നു. ഇതിൽ അമേരിക്കയിൽനിന്ന്‌ വന്ന മകനും പങ്കെടുത്തു. 
നിക്കാഹ്‌ ചടങ്ങിൽ അമ്പതോളംപേർ പങ്കെടുത്തതായി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി സി പ്രകാശനാണ്‌ കോർപറേഷൻ സെക്രട്ടറിക്ക്‌ പരാതിനൽകിയത്‌. തുടർന്ന്‌ പൊലീസ്‌ കേസെടുക്കുകയായിരുന്നു.
പ്രധാന വാർത്തകൾ
 Top