30 May Saturday

ഡിവൈഎഫ്ഐയെ അധിക്ഷേപിച്ചയാൾക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
ഇരിങ്ങാലക്കുട
കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ ഡിവൈഎഫ്ഐയെ അധിക്ഷേപിക്കുന്ന രീതിയിൽ ഫേസ്‌ബുക്കിൽ കമന്റിട്ട കോൺഗ്രസ് പ്രവർത്തകനെതിരെ ഡിവൈഎഫ്ഐ കാട്ടൂർ മേഖലാ സെക്രട്ടറി പി എസ് അനീഷ് പൊലീസിൽ പരാതി നൽകി. ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശി സുനിൽ എന്ന സുനിൽ മുഗൾക്കുടം എന്നയാൾക്കെതിരായാണ് പരാതി നൽകിയത്. ഇയാൾ കോൺഗ്രസ് ഇരിങ്ങാലക്കുട ഓഫീസ് സെക്രട്ടറിയാണ്. ഒരു കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ "ഭക്ഷണത്തിന് യൂത്ത് കോൺഗ്രസിനേയും മദ്യത്തിന് ഡിവൈഎഫ്ഐയേയും സമീപിക്കുക’ എന്നാണ് കമന്റിട്ടത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഇയാൾ പിന്നീട് കമന്റ് പിൻവലിച്ചിരുന്നു. കാട്ടൂർ പൊലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
 Top