തൃശൂർ
കോൺഗ്രസിൽ നിന്ന് രണ്ട് മുൻ കൗൺസിലർമാരെക്കൂടി പുറത്താക്കി. തൈക്കാട്ടുശേരി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് സഹദേവനെതിരെ വിമതനായി രംഗത്തുവന്ന മുൻ കൗൺസിലർ കെ എസ് സന്തോഷ്, നെട്ടിശേരിയിൽ ബൈജു വർഗീസിനെതിരെ മത്സരിക്കുന്ന എം കെ വർഗീസ് എന്നിവരെയാണ് പാർടിയിൽനിന്ന് പുറത്താക്കിയത്. ഇരുവരെയും പാർടി പദവികളിൽനിന്നും നീക്കിയതായും ഡിസിസി പ്രസിഡന്റ് എം പി വിൻസന്റ് അറിയിച്ചു.
കിഴക്കുംപാട്ടുകരയിൽ ജോൺ ഡാനിയേലിനെതിരെ മത്സരിക്കുന്ന കെ ജെ റാഫിയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.
തങ്ങളാണ് യഥാർഥ കോൺഗ്രസ് സ്ഥാനാർഥിയെന്ന പേരിലാണ് വിമതർ രംഗത്തുള്ളത്. ഇതോടെയാണ് ഗതികെട്ട് പുറത്താക്കുന്നത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് പറയുമ്പോഴും ദിനംപ്രതി വിമതരെ പുറത്താക്കുകയാണ്. കോൺഗ്രസിലെ ചേരിപ്പോര് പുകഞ്ഞ് പുറത്തുവരികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..