16 January Saturday

647 പേര്‍ക്കുകൂടി, 405 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
തൃശൂർ
ജില്ലയിൽ ശനിയാഴ്‌ച 647 പേർക്കുകൂടി കോവിഡ്- സ്ഥീരികരിച്ചു. 405പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവർ 6410. തൃശൂർ സ്വദേശികളായ 100 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 58,307 ആയി. 51,344 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്‌ ചെയ്‌തു. ശനിയാഴ്‌ച 636 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗമുണ്ടായത്‌. മൂന്ന്‌ ആരോഗ്യ പ്രവർത്തകർക്കും  സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നാൾക്കും , ഉറവിടമറിയാത്ത അഞ്ചുപേർക്കും രോഗബാധയുണ്ടായി. 60 വയസ്സിനുമുകളിൽ 48 പുരുഷൻമാരും 31 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 19 ആൺകുട്ടികളും 23 പെൺകുട്ടികളുമുണ്ട്. 533 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 197 പേർ ആശുപത്രിയിലും 336 പേർ വീടുകളിലുമാണ്.
6890 സാമ്പിളുകളാണ് പരിശോധിച്ചത്. 5580 ആന്റിജൻ, 1044 ആർടി-പിസിആർ, 266 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയും നടത്തി.  ജില്ലയിൽ ആകെ 4,65,438 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top