17 January Sunday

മേലൂരിൽ ഉയർന്നത്‌‌ 19 വീട്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020

മേലൂരിൽ പണിതു നൽകിയ വീടുകൾ

ചാലക്കുടി
പ്രളയം നീന്തിക്കയറിയ ചാലക്കുടി മേലൂരിൽ ഉയർന്നത്‌ 19 വീടുകൾ. 
മേലൂർ വില്ലേജിൽ അനധികൃത കൈയേറ്റം ഒഴിച്ചിച്ചാണ്‌ 82 സെന്റ്‌ ഭൂമി ഏറ്റെടുത്ത്‌‌ പാവങ്ങൾക്ക്‌ വിതരണം ചെയ്‌തത്‌. റീ ബിൽഡ്‌ കേരള പദ്ധതിപ്രകാരം വീട്‌ നിർമിച്ചുനൽകി. 
ഫൈസൽ ആൻഡ്‌ ഷബാന ഗ്രൂപ്പാണ്‌ 400 ചതുരശ്ര അടി വിസ്‌തീർണമുള്ള വീട്‌ സൗജന്യമായി നിർമിച്ചുനൽകിയത്‌. പട്ടയവും കൈമാറി. ഈ സ്ഥലത്തിന്‌ ചുറ്റുമതിൽ കെട്ടുന്നതിന്‌ ബി ഡി ദേവസി എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ പത്ത്‌ ലക്ഷം രൂപ അനുവദിച്ചു. 
റോഡ്‌, വൈദ്യുതി, വെള്ളം എന്നിവയ്‌ക്കായി മേലൂർ പഞ്ചായത്ത്‌ 16 ലക്ഷം രൂപ അനുവദിച്ചു. കിഴക്കേ ചാലക്കുടി വില്ലേജിലെ പത്ത്‌ കുടുംബം, മേലൂർ, പടിഞ്ഞാറേ ചാലക്കുടി വില്ലേജുകളിൽ മൂന്നുവീതം, ആളുർ, മറ്റത്തൂർ, വെള്ളിക്കുളങ്ങര വില്ലേജുകളിൽ ഒന്നുവീതം കുടുംബങ്ങൾക്കാണ്‌ വീട്‌ നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top