04 December Friday
സിപിഐ എം നിർമിച്ച വീടിന്റെ താക്കോൽദാനം നവം. 1ന്‌

ആധിയൊഴിഞ്ഞു, അജിതയ്‌ക്കും കുടുംബത്തിനും വീടായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
 
തൃശൂർ
അജിതയ്‌ക്കും കുടുംബത്തിനും ഇനി ചോർന്നൊലിക്കാത്ത വീട്ടിൽ അന്തിയുറങ്ങാം. ഇടിഞ്ഞുവീഴാറായ വീട്‌ പൊളിച്ച് സിപിഐ എം വിൽവട്ടം ലോക്കൽ കമ്മിറ്റിയാണ്‌ പുതുപുത്തൻ വീട് പണിതു നൽകിയത്‌‌. വില്ലടം ഗ്രൗണ്ടിന്‌ സമീപം തൈവളപ്പിൽ പരേതനായ രാമദാസിന്റെ ഭാര്യ അജിതയ്‌ക്കും കുടുംബത്തിനുമാണ്‌ വീടൊരുക്കിയത്‌‌. വില്ലടം ഗവ. സ്‌കൂളിലെ വിദ്യാർഥികളായ മക്കൾ സാന്ദ്രയും അഞ്ജലിയും വൃദ്ധമാതാവ്‌ തങ്കയും അടങ്ങുന്ന കുടുംബം ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു‌ താമസം. വാർധക്യസഹജമായ അസുഖംമൂലം തങ്ക കിടപ്പിലാണ്‌. മത്സ്യക്കച്ചവടക്കാരനും പീന്നിട്‌ ഓട്ടോ ഡ്രൈവറുമായിരുന്ന ടി ആർ രാമദാസ്‌ ഒരു വർഷം മുമ്പാണ്‌ മരിച്ചത്‌. സിപിഐ എം വില്ലടം ഗ്രൗണ്ട്‌ ബ്രാഞ്ച്‌ മുൻ സെക്രട്ടറിയായിരുന്നു. വാതസംബന്ധമായ അസുഖംമൂലം അജിതയ്‌ക്ക്‌ തൊഴിലിന്‌ പോകാൻ പറ്റാത്ത സ്ഥിതിയാണ്‌. കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയ സിപിഐ എം പ്രവർത്തകർ‌ സഹായ ഹസ്തവുമായി എത്തുകയായിരുന്നു‌. 800 ചതുരശ്ര അടി വീസ്‌തീർണമുള്ള വീടിന്‌ ഒമ്പതു ലക്ഷം രൂപ ചെലവ്‌ വന്നു‌. നാട്ടിൽനിന്ന്‌ പാർടി ശേഖരിച്ച പണം ഉപയോഗിച്ചാണ്‌ വീട്‌ നിർമിച്ചത്‌. നവംബർ ഒന്നിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ താക്കോൽദാനം നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top