24 November Tuesday
ഒരാളെ നാടുകടത്തി

ഓപ്പറേഷൻ റേഞ്ചർ: 3 ഗുണ്ടകൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
 
തൃശൂർ
നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം അറസ്റ്റ്‌ചെയ്തു. ഒരാളെ നാടുകടത്തി. ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ ഗുണ്ടാ തലവൻ നടത്തറ കാച്ചേരി തെങ്ങിങ്ങൽ ജിയോ എന്ന കറുമ്പൂസ്(31), അഞ്ചേരി പല്ലൻ കോളനി പൊന്നൂക്കാരൻ ലിനോ എന്ന നെയ്മർ(23), തൃശൂർ ഈസ്റ്റ് സ്റ്റേഷൻ വെളിയന്നൂർ ആശാരിക്കുന്ന് അന്തിക്കാടൻ വിവേക്(22) എന്നിവരെയാണ്‌ കാപ്പ നിയമപ്രകാരം അറസ്റ്റ്‌ചെയ്തത്.
പേരാമംഗലം സ്റ്റേഷൻ പരിധിയിൽ മൈലംകുളം, സൽസബീൽ സ്‌കൂൾ റോഡ് തടത്തിൽ പ്രസാദിനെ(28)യാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം – 2007 വകുപ്പ് പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്താൻ തൃശൂർ മേഖലാ ഡിഐജി എസ് സുരേന്ദ്രൻ ഉത്തരവിട്ടത്. അറസ്റ്റിലായവർ കുറഞ്ഞത് ആറുമാസംമുതൽ ഒരുവർഷംവരെ കരുതൽ തടങ്കലിൽ കഴിയേണ്ടിവരും. 
ഇവർ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മാരകായുധങ്ങൾ കൈവശംവയ്ക്കൽ, സ്ഫോടകവസ്തു ആക്ട്, അടിപിടി, അബ്കാരി കേസുകൾ, മയക്കുമരുന്ന് വ്യാപാരം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top