09 December Friday
ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ

സിറ്റി പൊലീസിലെ 13 ഉദ്യോഗസ്ഥർക്ക് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
തൃശൂർ
സംസ്ഥാന പൊലീസ് മേധാവിയുടെ 2021 ലെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം പ്രഖ്യാപിച്ചു. തൃശൂർ സിറ്റി പൊലീസിലെ 13 ഉദ്യോഗസ്ഥർ പുരസ്കാരത്തിന് അർഹരായി. 2021 ൽ തൃശൂർ നഗരത്തിൽ നടപ്പാക്കിയ ശബ്ദരഹിത നഗരം– ‘നോ ഹോൺ’ -പദ്ധതി ആവിഷ്കരിച്ചതിന് തൃശൂർ എസിപി ആയിരുന്ന വി കെ രാജു പുരസ്കാരത്തിന് അർഹനായി. ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം നേടിയ മറ്റുള്ളവർ: 2021ൽ പാറമേക്കാവ് ശ്മശാനത്തിനു സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനും പ്രതികളെ അറസ്റ്റ് ചെയ്തതിനും ടൗൺ വെസ്റ്റ് സബ് ഇൻസ്പെക്ടർ കെ ആർ രമിൻ, ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർ എൻ ജി സുവ്രതകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പി കെ പളനിസ്വാമി, കെ ബി വിപിൻദാസ് എന്നിവർക്ക്‌ പുരസ്‌കാരം ലഭിച്ചു. ഇന്റലിജൻസ് വിവരശേഖരണം: സിവിൽ പൊലീസ് ഓഫീസർ ടി ബി വിശ്വേശ്വരൻ. സിറ്റി ജില്ലയിലെ പൊലീസുദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമത്തിനായി സിറ്റി പൊലീസ് കമീഷണർ ആർ ആദിത്യ നടപ്പാക്കിയ സെന്റർ ഫോർ എംപ്ലോയീ എൻഹാൻസ്‌മെന്റ് ആൻഡ്‌ ഡെവലപ്മെന്റ് പദ്ധതി: സബ് ഇൻസ്പെക്ടർ കെ സന്തോഷ് കുമാർ,  സീനിയർ സിവിൽ പൊലീസ് ഓഫീസർ പി ബി ഷിജി.കേസന്വേഷണത്തിലെ മികവ്: ഇൻസ്പെക്ടർ വി കൃഷ്ണൻകുട്ടി, അസി. സബ് ഇൻസ്പെക്ടർ കെ സൂരജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിന്റോ ദേവസി, കെ സുബീർകുമാർ. സാമൂഹ്യ സേവനം: സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ പി ബിന്ദു എന്നിവർക്കാണ്‌ പുരസ്‌കാരം ലഭിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top