06 December Tuesday

ക്ലാസ്‌ മുറി പരിസ്ഥിതിസൗഹൃദമാക്കി വനം വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
വരന്തരപ്പിള്ളി 
എച്ചിപ്പാറ ട്രൈബൽ സ്കൂളിലെ പുതിയ കെട്ടിടത്തിലെ ക്ലാസ് മുറികളെ പരിസ്ഥിതി സൗഹൃദമാക്കി വനം വകുപ്പ്. പീച്ചി ജില്ലാ ഫോറസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിലാണ്  പ്രകൃതിയോടിണങ്ങിയ ക്ലാസ് മുറികൾക്ക് രൂപം നൽകിയത്. ആനയും കടുവയും പൂമ്പാറ്റയും പൂക്കളും മരങ്ങളും ചോലകളും അടക്കമുള്ള  ചിത്രങ്ങൾ ക്ലാസ്‌ മുറിയുടെ ചുവരിലുണ്ട്‌.  ചെടികൾ നടുമ്പോഴും മരങ്ങൾ വെട്ടുമ്പോഴും ഭൂമിക്കുണ്ടാകുന്ന മാറ്റങ്ങൾ, ജലമലനീകരണം തടയൽ  എന്നിങ്ങനെയുള്ള ആശയങ്ങളും  ചുവരുകളിലുണ്ട്‌.ബെഞ്ചുകളും ഡെസ്കുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ വർഷവും ഇതുപോലെയുള്ള മാതൃകാപ്രവൃത്തികൾ സ്കൂളിനുവേണ്ടി പീച്ചി ജില്ലാ ഫോറസ്റ്റ് ഓഫീസ് മുഖേന നടത്തുന്നുണ്ട്. രണ്ടുലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് ഇക്കുറി നടത്തിയത്. പഠനത്തോടൊപ്പം പ്രകൃതിയെ സ്നേഹിക്കാം എന്ന അറിവുകൂടി ഇതിലൂടെ നൽകുന്നതെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി എം പ്രഭു പറഞ്ഞു. ആർട്ടിസ്റ്റ് ഡേവിസ് നാലുദിവസമെടുത്താണ്‌ ചിത്രങ്ങൾ വരച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top