09 December Friday
ഒരു വർഷം ഒരു ലക്ഷം പദ്ധതി

ഗുരുവായൂരിലെ തദ്ദേശ സ്വയംഭരണ 
സ്ഥാപനങ്ങൾക്ക് അവാർഡ് നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
ചാവക്കാട്
ഗുരുവായൂർ മണ്ഡലത്തിൽ ഒരു വർഷം ഒരു ലക്ഷം പദ്ധതിയിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകാൻ തീരുമാനം.  എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന  മണ്ഡലതല അവലോകന യോഗത്തിലാണ് തീരുമാനം. സംരംഭങ്ങൾ ആരംഭിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  വിപുലമായ ക്യാമ്പയിൻ നടത്തും. സ്വകാര്യ വ്യക്തികളെകൂടി ഉൾപ്പെടുത്തി  സംരംഭങ്ങൾ ആരംഭിക്കാൻ  നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കോളേജുകളെ  പദ്ധതിയിൽ ഉൾപ്പെടുത്തും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പ്രത്യേക ഡ്രൈവ് നടത്തും. ഗുരുവായൂർ മണ്ഡലത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ കണ്ടെത്തി  പദ്ധതിയുടെ ഭാഗാമാക്കും. പഞ്ചായത്ത് തലത്തിൽ കുടുംബശ്രീ അംഗങ്ങൾ, ജനപ്രതിനിധികൾ , വ്യവസായികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം ചേരും. നവംബറിൽ  അവലോകന യോഗം ചേരും. ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്‌താക്കലി , പഞ്ചായത്ത് പ്രസിഡന്റുമാരായ ടി വി സുരേന്ദ്രൻ , സുശീല സോമൻ , ജാസ്മിൻ ഷെഹീർ , വിസി ഷാഹിബാൻ , ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൃപകുമാർ , ചാവക്കാട്  ഉപജില്ലാ  വ്യവസായ ഓഫീസർ എൻ വി ജെറിൻസ്, പഞ്ചായത്ത് സെക്രട്ടറിമാർ ,ബിഡിഒ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ  എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top