23 October Friday

കുന്നംകുളം ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം ഉദ്‌ഘാടന ഫലകം മന്ത്രി എ സി മൊയ്‌തീൻ അനാച്ഛാദനം ചെയ്യുന്നു

കുന്നംകുളം
കായിക വകുപ്പ് നിർമിച്ച കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ  നാടിന്‌ സമർപ്പിച്ചു. 5.08 കോടി രൂപ ചെലവഴിച്ചു നിർമിച്ച സ്റ്റേഡിയം ഓൺലൈനിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.  
കായികരംഗത്ത് ഇന്ത്യയിലെ  ഒന്നാമത്തെ സംസ്ഥാനമായി കേരളം ഉയർന്നെന്ന് മുഖ്യമന്ത്രി  പറഞ്ഞു. 
കായിക താരങ്ങൾക്ക്‌ മികച്ച പരിശീലനത്തിനും പ്രതിഭയുള്ള കുട്ടികൾക്ക് കളിച്ചു വളരാനും പൊതുജനങ്ങൾക്ക് കായിക വിനോദത്തിൽ ഏർപ്പെടാനും വിപുലമായ സൗകര്യമാണ് ഇന്ന് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
ഈ സർക്കാർ കളികൾക്കും കളിക്കളങ്ങൾക്കും കായിക താരങ്ങൾക്കും പ്രഥമ പരിഗണന നൽകി.  മികച്ച പരിശീലനം, കായികതാരങ്ങളുടെ ക്ഷേമം, കളിക്കളങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കി. ഇതിലൂടെ കായിക മേഖലയുടെ അടിസ്ഥാന വികസനത്തിൽ  കുതിപ്പ് നടത്താനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.  
മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി.   മന്ത്രി എ സി മൊയ്തീൻ മുഖ്യാതിഥിയായി. കായിക വിഭാഗം അസി.എൻജിനിയർ അൻവർ ഷാ സലിം റിപ്പോർട്ട് അവതരിപ്പിച്ചു.
കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുമതി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ മിഷ സെബാസ്റ്റ്യൻ, കെ കെ ആനന്ദൻ, സുമ ഗംഗാധരൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ കെ സതീശൻ
സിപിഐ എം ഏരിയ സെക്രട്ടറി എം എൻ സത്യൻ, സെബാസ്‌റ്റ്യൻ ചൂണ്ടൽ, സ്കൂൾ പ്രിൻസിപ്പൽ കെ വി അനിൽകുമാർ, പിടിഎ പ്രസിഡന്റ്‌ വത്സൻ പാറന്നൂർ എന്നിവർ സംസാരിച്ചു.  വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ സ്വാഗതവും കായിക യുവജന ഡയറക്ടർ ജെറോമിക് ജോർജ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top