26 October Monday
കോൺഗ്രസ് നേതാവിന്റെ തിരോധാനം

തട്ടിപ്പിനിരയായ കൂടുതൽ പരാതിക്കാർ രംഗത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
 
പാവറട്ടി
കാണാതായ കോൺഗ്രസ് നേതാവും ചാവക്കാട് താലൂക്ക് റൂറൽ ഹൗസിങ് സഹ.സംഘം പ്രസിഡന്റുമായ ഷാജഹാൻ പെരുവല്ലൂരിന്റെ പേരിൽ തട്ടിപ്പിന് വിധേയരായവരുടെ കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചു. 
സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് പാവറട്ടി സ്വദേശിയിൽനിന്ന്‌ അഞ്ചു ലക്ഷവും കണ്ടാണശേരി സ്വദേശിയിൽനിന്ന്‌ എട്ടര ലക്ഷവും തട്ടിയെടുത്തുവെന്ന് കാണിച്ച് ഗുരുവായൂർ അസി.പൊലീസ് കമീഷണർക്കാണ് പരാതി ലഭിച്ചത്‌. ഹൗസിങ് സൊസൈറ്റി ഡയറക്ടറും പാവറട്ടി യുഡിഎഫ് ചെയർമാനുമായ എം ടി ഉമ്മർ സലീം, സംഘം ഡയറക്ടറും പാവറട്ടി കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വി കെ ഷൺമുഖൻ എന്നിവരും തട്ടിപ്പിന് കൂട്ടുനിന്നതായും പരാതിയിൽ പറയുന്നു. 
അന്തിക്കാട്, അരിമ്പൂർ, കണ്ടാണശേരി, മമ്മിയൂർ, പാവറട്ടി, ചാവക്കാട് എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികളാണ് തട്ടിപ്പിനിരയായത്‌. തട്ടിപ്പിനിരയായ അരിമ്പൂർ കൈപ്പിള്ളി സ്വദേശി കഴിഞ്ഞദിവസം പാവറട്ടി പൊലീസിന് പരാതി നൽകിയിരുന്നു. 
ഈ മാസം 15നു ശേഷമാണ് ഹൗസിങ് സഹ. സംഘം പ്രസിഡന്റായ ഷാജഹാൻ പെരുവല്ലൂരിനെ കാണാതായത്. പിന്നാലെ പണം തട്ടിപ്പ് പരാതികൾ പുറത്തുവന്നു. ഇദ്ദേഹത്തിനെതിരെ ഡിസിസി പ്രസിഡന്റിന്‌ പരാതി നൽകിയിട്ടുണ്ട്. സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് പ്രസിഡന്റ്‌ ഒപ്പിടണമെന്നതിനാൽ  സംഘത്തിന്റെ പ്രവർത്തനങ്ങളും ഇയാൾ ഒളിവിലായതോടെ അവതാളത്തിലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top