31 October Saturday

21 പഞ്ചായത്തുകളുടെ സംവരണ വാർഡുകൾ നറുക്കെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

 

തൃശൂർ
തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പഞ്ചായത്തുകളിലെ സംവരണ വാർഡുകളെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുടങ്ങി. തിങ്കളാഴ്ച ചാവക്കാട്, വടക്കാഞ്ചേരി, മാള, പുഴയ്ക്കൽ എന്നീ  ബ്ലോക്ക് പഞ്ചായത്തുകളിലുൾപ്പെടുന്ന 21 പഞ്ചായത്തുകളുടെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ശേഷിച്ച  പഞ്ചായത്തുകളുടെ നറുക്കെടുപ്പ്  ചൊവ്വ, ബുധൻ, ഒക്ടോബർ 1 തീയതികളിലും ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിനും നടക്കും. 
സംവരണ വിഭാഗം, സംവരണ മണ്ഡലത്തിന്റെ നമ്പർ, പേര് എന്ന ക്രമത്തിൽ ചുവടെ: കടപ്പുറം പഞ്ചായത്ത്: സ്ത്രീ സംവരണം 1 തീരദേശം, 2 ഇരട്ടപ്പുഴ, 3 ബ്ലാങ്ങാട്, 8 കറുകമാട്, 9 അഴിമുഖം, 11 അഞ്ചങ്ങാടി, 14 തൊട്ടാപ്പ്, പട്ടികജാതി സ്ത്രീ -12 കച്ചേരി, പട്ടികജാതി -16 ലൈറ്റ് ഹൗസ്.
പൊയ്യ പഞ്ചായത്ത്: സ്ത്രീ സംവരണം 1 ചെന്തുരുത്തി, 3 വട്ടക്കോട്ട, 6 പൂപ്പത്തി കിഴക്ക്, 7 പൂപ്പത്തി തെക്ക്, 8 മടത്തുംപടി, 9 മണലിക്കാട്,14 കൃഷ്ണൻകോട്ട,പട്ടികജാതി സ്ത്രീ-13 പൊയ്യനാലുവഴി, പട്ടികജാതി-12 പൊയ്യ.
മാള പഞ്ചായത്ത്: സ്ത്രീ സംവരണം 1 കോൾകുന്ന്, 10 കോട്ടമുറി, 11 സ്‌നേഹഗിരി, 13 കുരുവിലശേരി, 17 കുന്നത്തുകാട്, 18 വടമ, 19 പതിയാരി, 20 മാരേക്കാട്, പട്ടികജാതി സ്ത്രീ-03 അണ്ണല്ലൂർ, 12 വലിയപറമ്പ്, പട്ടികജാതി-15 മാള.
കുഴൂർ പഞ്ചായത്ത്: സ്ത്രീ സംവരണം 1 താണിശേരി, 02 കാക്കുളിശേരി, 5 തെക്കുഞ്ചേരി, 6 എരവത്തൂർ, 7 കൊച്ചുകടവ്, 8 കുണ്ടൂർ, 12 തിരുമുക്കുളം, പട്ടികജാതി 9 വയലാർ.
അന്നമനട പഞ്ചായത്ത്: സ്ത്രീ സംവരണം- 1 ആലത്തൂർ, 2 വെണ്ണൂർ നോർത്ത്, 3 വെണ്ണൂർ സൗത്ത്, 5 അന്നമനട ടൗൺ, 6 വാളൂർ, 7 വെസ്റ്റ് കൊരട്ടി,12 പാലിശേരി സൗത്ത്,15 എടയാറ്റൂർ, പട്ടികജാതി സ്ത്രീ 9 മാമ്പ്ര, പട്ടികജാതി -17 മേലഡൂർ.
ആളൂർ പഞ്ചായത്ത്: സ്ത്രീ സംവരണം- 1 പഞ്ഞപ്പിള്ളി, 7 ഉറുമ്പൻകുന്ന്, 10 വെസ്റ്റ് തിരുത്തിപ്പറമ്പ്,13 കൊമ്പൊടിഞ്ഞാമാക്കൽ,14 പറമ്പി,15 കണ്ണിക്കര,17 കല്ലേറ്റുംകര സൗത്ത്,19 ആളൂർ, 20 പൊരകുന്ന്, 23 വല്ലക്കുന്ന്, പട്ടികജാതി സ്ത്രീ- 6 താണിപ്പാറ,12 കുഴിക്കാട്ടുശേരി, പട്ടികജാതി- 4 ആനത്തടം.
കോലഴി പഞ്ചായത്ത്: സ്ത്രീ സംവരണം- 2 ആട്ടോർ നോർത്ത്, 3 പോട്ടോർ നോർത്ത്, 5 പുത്തൻമഠംകുന്ന്, 6 അത്തേക്കാട്,7 കോലഴി നോർത്ത്,10 കോലഴി വെസ്റ്റ്,11 പോട്ടോർ സൗത്ത്,13 പാമ്പൂർ,15 കുറ്റൂർ വെസ്റ്റ്, പട്ടികജാതി- 4 തിരൂർ.
തോളൂർ പഞ്ചായത്ത്: സ്ത്രീ സംവരണം- 4 പോന്നോർ തെക്കുമുറി, 6 കിഴക്കേ അങ്ങാടി, 7 പറപ്പൂർ സെന്റർ, 9 മുള്ളൂർ, 10 ചാലയ്ക്കൽ, 11 നാഗത്താൻകാവ്, പട്ടികജാതി സ്ത്രീ- 5 ഷാരിയേക്കൽ, പട്ടികജാതി- 2 പോന്നോർ വടക്കുമുറി. മുളങ്കുന്നത്തുകാവ് പഞ്ചായത്ത്: സ്ത്രീ സംവരണം- 2 ഗ്രാമല, 5 പൂമല, 7 പൂളാക്കൽ, 9 തിരൂർ,10 കല്ല്യേപ്പടി,11 മുളങ്കുന്നത്തുകാവ്,13 കോഴിക്കുന്ന്, പട്ടികജാതി- 3 ഉദയനഗർ. 
കൈപ്പറമ്പ് പഞ്ചായത്ത്: സ്ത്രീ സംവരണം- 2 കൈപ്പറമ്പ് കിഴക്ക്, 9 പേരാമംഗലം വടക്ക്,10 പേരാമംഗലം സെന്റർ,11 പേരാമംഗലം തെക്ക്,12 പേരാമംഗലം കിഴക്ക്,13 പേരാമംഗലം പടിഞ്ഞാറ്,16 ആണ്ടപ്പറമ്പ്,18 പുത്തൂർ, പട്ടികജാതി സ്ത്രീ- 1 കൈപ്പറമ്പ്,പട്ടികജാതി 7 മൈലാകുളം.
അവണൂർ പഞ്ചായത്ത്: സ്ത്രീ സംവരണം- 1 തങ്ങാല്ലൂർ, 8 നാരായണത്തറ, 9 കോളങ്ങാട്ടുകര,10 വരടിയം ഈസ്റ്റ്,11 വരടിയം സൗത്ത്,12 അംബേദ്കർ ഗ്രാമം,14 അവണൂർ, പട്ടികജാതി സ്ത്രീ- 2 എടക്കുളം, പട്ടികജാതി- 7 ചൂലിശേരി. 
അടാട്ട് പഞ്ചായത്ത്: സ്ത്രീ സംവരണം- 2 ചിറ്റിലപ്പിള്ളി കിഴക്കുമുറി, 5 ചൂരക്കാട്ടുകര,8 ആമ്പക്കാട്,11 പുറനാട്ടുകര,15 മാനിടം,16 ഉടലക്കാവ്,17 അമ്പലംകാവ്,18 അടാട്ട്, പട്ടികജാതി സ്ത്രീ- 7 മുതുവറ, പട്ടികജാതി-14 സംസ്‌കൃതം കോളേജ്.
വരവൂർ പഞ്ചായത്ത്: സ്ത്രീ സംവരണം- 1 ചേലൂർ, 3 തളി, 5 രാമൻകുളം, 6 പാലക്കൽ,11 വരവൂർ വളവ്, പട്ടികജാതി സ്ത്രീ- 9 കുമരപ്പന്തൽ,14 തിച്ചൂർ,പട്ടികജാതി-13 ദേവിച്ചിറ.
തെക്കുംകര പഞ്ചായത്ത്: സ്ത്രീ സംവരണം- 1 കരുമത്ര, 4 വാഴാനി, 7 മലാക്ക, 9 പഴയന്നൂപ്പാടം,11 കുണ്ടുകാട്,13 പറമ്പായി,14 കുത്തുപ്പാറ,16 പനങ്ങാട്ടുകര, പട്ടികജാതി സ്ത്രീ 8 -വീരോലിപ്പാടം, പട്ടികജാതി-06 മണലിത്തറ.
മുള്ളൂർക്കര പഞ്ചായത്ത്: സ്ത്രീ സംവരണം- 1 കാഞ്ഞിരശേരി, 4 അമ്പലംകുന്ന്, 6 മനപ്പടി, 7 അമ്പലനട- പാറപ്പുറം,10 വളവ് കൊല്ലമ്മാക്ക്,13 വാഴക്കോട്, പട്ടികജാതി സ്ത്രീ- 9 വളവ് കാരക്കാട്, പട്ടികജാതി- 8 കമ്പനിപ്പടി.
എരുമപ്പെട്ടി പഞ്ചായത്ത്: സ്ത്രീ സംവരണം 1 എരുമപ്പെട്ടി, 4 കുട്ടഞ്ചേരി, 6 മങ്ങാട്, 9 ചിറ്റണ്ട,11 കുണ്ടന്നൂർ ചുങ്കം,15 കോട്ടപ്പുറം,18 കരിയന്നൂർ, പട്ടികജാതി സ്ത്രീ-12 കൊടുമ്പ്,16 മങ്ങാട് സൗത്ത്, പട്ടികജാതി-14 കുണ്ടന്നൂർ സൗത്ത്. ദേശമംഗലം പഞ്ചായത്ത്: സ്ത്രീ സംവരണം- 1 വറവട്ടൂർ, 2 കൊണ്ടയൂർ, 7 ദേശമംഗലം സെന്റർ, 8 ആറ്റുപുറം,9 പള്ളം, 11 മേലെ തലശേരി,12 ദേശമംഗലം വെസ്റ്റ്, പട്ടികജാതി സ്ത്രീ- 4 പല്ലൂർ ഈസ്റ്റ്, പട്ടികജാതി-15 ആറങ്ങോട്ടുകര.വടക്കേക്കാട് പഞ്ചായത്ത്: സ്ത്രീ സംവരണം- 1 എരഞ്ഞിപ്പടി, 5 കൊച്ചന്നൂർ,7 ചക്കിത്തറ, 9 വൈലത്തൂർ,10 നായരങ്ങാടി,13 വട്ടംപാടം,16 തിരുവളയന്നൂർ,പട്ടികജാതി സ്ത്രീ- 2 കല്ലിങ്ങൽ,പട്ടികജാതി 4 കൗക്കാനപ്പെട്ടി. പുന്നയൂർക്കുളം പഞ്ചായത്ത്: സ്ത്രീ സംവരണം 2 നാക്കോല, 3 ചെറായി, 4 തൃപ്പറ്റ്, 8 ചമ്മന്നൂർ സൗത്ത്, 9 പരൂർ,13 കടിക്കാട്,14 പുഴിക്കള,16 പാപ്പാളി,17 കുമാരൻപടി,പട്ടികജാതി സ്ത്രീ- 1 തങ്ങൾപ്പടി, പട്ടികജാതി- 7 ചമ്മന്നൂർ നോർത്ത്. 
പുന്നയൂർ പഞ്ചായത്ത്: സ്ത്രീ സംവരണം 3 എടക്കര ഈസ്റ്റ്, 4 വടക്കേ പുന്നയൂർ, 6 തെക്കേ പുന്നയൂർ, 7 അവിയൂർ, 8 കുരഞ്ഞിയൂർ,14 എടക്കഴിയൂർ ബീച്ച്,16 ഒറ്റയിനി,18 മൂന്നയിനി,19 ബദർപള്ളി, പട്ടികജാതി സ്ത്രീ-10 എടക്കഴിയൂർ വെസ്റ്റ്, പട്ടികജാതി-13 പഞ്ചവടി സൗത്ത്.
ഒരുമനയൂർ പഞ്ചായത്ത്: സ്ത്രീ സംവരണം- 3 തങ്ങൾപ്പടി,5 മങ്ങാട്ട്പടി, 8 ബേബിലാന്റ്,10 മൂന്നാംകല്ല്, 11 തൈക്കടവ്, പട്ടികജാതി സ്ത്രീ- 2 ഒറ്റത്തെങ്ങ്, 9 പാലംകടവ്, പട്ടികജാതി- 6 മുത്തന്മാവ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top