08 August Monday

ബഫർ സോൺ: എൽഡിഎഫ് പ്രചാരണ ജാഥ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

വേലൂപ്പാടത്ത് സമാപന പൊതുയോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട്
ബഫർ സോൺ പരിധിയിൽ നിന്ന്‌ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ് വ്യാഴാഴ്ച നടത്തുന്ന ഹർത്താലിന്റെ വരന്തരപ്പിള്ളി പഞ്ചായത്ത്‌ പ്രചാരണ  ജാഥ നടത്തി. ചൊവ്വാഴ്ച രാവിലെ വരന്തരപ്പിള്ളി പൗണ്ടിൽ ജില്ലാ പഞ്ചായത്ത്‌ അംഗം വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. എ ആർ സുരാജ് അധ്യക്ഷനായി.
കെ ജെ ഡിക്സൻ ക്യാപ്റ്റനും എ ആർ സുരാജ് വൈസ് ക്യാപ്റ്റനുമായ ജാഥാ  വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി  വേലൂപ്പാടത്ത് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. എൻ എം സജീവൻ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ സന്തോഷ്‌ തണ്ടാശേരി, വി എസ് ജോഷി, അജിത സുധാകരൻ, ഷീല ജോർജ് എന്നിവർ സംസാരിച്ചു. ബുധനാഴ്ച ജാഥ പാലപ്പിള്ളി മേഖലയിൽ പര്യടനം നടത്തും.
മറ്റത്തൂർ വില്ലേജ് തല പ്രചാരണ  ജാഥ മറ്റത്തൂരിൽ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉമ്മുകുൽസു അസീസ് അധ്യക്ഷയായി. പി കെ കൃഷ്ണൻകുട്ടി ക്യാപ്റ്റനും സി യു പ്രിയൻ വൈസ് ക്യാപ്റ്റനുമായ ജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾക്ക്‌ ശേഷം കോടാലിയിൽ സമാപിച്ചു. സമാപന സമ്മേളനം എം വി സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. പി കെ രാജൻ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ എം ആർ രഞ്ജിത്, ടി എ ഉണ്ണികൃഷ്ണൻ, പി കെ രാജൻ, പി എസ് പ്രശാന്ത്, അശ്വതി വിബി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top