കൊടുങ്ങല്ലൂർ
പുരോഗമന കലാസാഹിത്യ സംഘം പെരിഞ്ഞനം പഞ്ചായത്ത് കൺവൻഷൻ പഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി എ നസീർ, യു കെ സുരേഷ് കുമാർ, സ്മിത സന്തോഷ്, അഡ്വ. രവി പ്രകാശ് എന്നിവർ സംസാരിച്ചു. രഹന സലിൽ, ശിവകാമി, ഫാത്തിമ നൗറിൻ എന്നിവരുടെ ചിത്രപ്രദർശനവും, കളപ്പുരയ്ക്കൽ ചന്ദ്രന്റെ കരകൗശല പ്രദർശനവും ലഘുസിനിമകളുടെ പ്രദർശനവുമുണ്ടായിരുന്നു.
കൊടുങ്ങല്ലൂർ മേഖലയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ നൽകി പെരിഞ്ഞനത്തുകാരായ പതിനഞ്ചോളം കലാസാംസ്കാരിക പ്രവർത്തകരെ ആദരിച്ചു. ഭാരവാഹികൾ: കെ എസ് ദിലീപ് കുമാർ( പ്രസിഡന്റ്), ആർ കെ ബേബി (സെക്രട്ടറി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..